Malayalam
സ്വർണ്ണം കൊണ്ട് മൂടി പാടാത്ത പൈങ്കിളി താരം; ദേവയുടെ അനിയത്തി അവന്തിക വിവാഹിതയായി; ഐശ്വര്യയുടെ കല്യാണം കൂടാൻ വന്ന താരങ്ങൾ!
സ്വർണ്ണം കൊണ്ട് മൂടി പാടാത്ത പൈങ്കിളി താരം; ദേവയുടെ അനിയത്തി അവന്തിക വിവാഹിതയായി; ഐശ്വര്യയുടെ കല്യാണം കൂടാൻ വന്ന താരങ്ങൾ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര പാടാത്ത പൈങ്കിളി താരം അവന്തികയുടെ റിയൽ ലൈഫ് മര്യാജ് ആഘോഷമാക്കുകയാണ് അവന്തിക . ഐശ്വര്യ ദേവിയുടെ വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗം ആയിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ആണ് വരന്‍. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നേരത്തെ തന്നെ വിവാഹ തീയതി താരം പങ്കുവെച്ചിരുന്നു. സേവ് ദ് ഡേറ്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യയ്ക്കും സിദ്ധാര്‍ത്ഥിനും ആശംസ നേര്‍ന്നു കൊണ്ട് ആരാധകരും മിനിസ്‌ക്രീന്‍ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
പട്ടുസാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് ഐശ്വര്യ കതിര്‍മണ്ഡപത്തില്‍ എത്തിയത്. സ്വര്‍ണ്ണഭാരണങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂവ് ചൂടിയെത്തിയപ്പോള്‍ നടിയുടെ സൗന്ദര്യം ഇരട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഐശ്വര്യയ്ക്കും സിദ്ധാര്‍ത്ഥിനും ആശംസ നേര്‍ന്നു കൊണ്ട് പാടാത്ത പൈങ്കിളി സീരിയല്‍ താരങ്ങളും എത്തിയിട്ടുണ്ട്. പരമ്പരയില്‍ കണ്‍മണി എന്ന് അവതരിപ്പിക്കുന്ന മനീഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചുവന്ന സാരി ഉടുത്ത സിമ്പിള്‍ ലുക്കിലാണ് വിവാഹം കൂടാന്‍ നടി എത്തിയത്. മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് ഐശ്വര്യ ദേവി. നിലവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. നായകന്‍ ദേവയുടെ പെങ്ങളായ അവന്തിക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അനു മോള്‍ക്ക് പകരമാണ് താരം സീരിയലില്‍ എത്തിയത്. വളരെ പെട്ടെന്ന് തന്നെ ഐശ്വര്യയയെ അവന്തികയായി പ്രേക്ഷകര്‍ അംഗീകരിക്കുകയായിരുന്നു.
സ്വന്തം കല്യാണമായത് കൊണ്ട് അല്‍പം ടെന്‍ഷനുണ്ടെന്ന് ഐശ്വര്യ പറയുന്നുണ്ട്. ഷൂട്ടിംഗിലൊക്കെ ഒരുപാട് കല്യാണങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലൊക്കെയാണ് തോന്നുന്നത്. എന്നാലും സ്വന്തം കല്യാണമാണ്, കുറച്ച് ടെന്‍ഷനുണ്ടെന്നായിരുന്നു വിവാഹ ശേഷം നടി പറഞ്ഞത്. താരത്തിന്റെ വിവാഹ വസ്ത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബ്ലൗസില്‍ ഒരു പല്ലക്കിന്റെ ഡിസൈന്‍ ആണ് ചെയ്തിരിക്കുന്നത്. അതുപോലെ മെഹന്ദിയില്‍ ഒരു ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഡിസൈനാണ് വരച്ചിക്കുന്നത്. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ തുടരുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നപ്പോഴാണ് ഐശ്വര്യയുടേയും സിദ്ധാര്‍ത്ഥിന്റേയും വിവാഹ വാര്‍ത്ത പുറം ലോകത്ത് എത്തുന്നത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയത്. തമിഴ് ഗെറ്റപ്പിലാണ് ഇരുവരും വീഡിയോയില്‍ എത്തിയത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ് ചെയ്തത്.ഇതും വൈറല്‍ ആയിരുന്നു. ഒമാനില്‍ ജോലി ചെയ്യുകയാണ് സിദ്ധാര്‍ത്ഥ്.
about padatha painkili
