പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് പുറത്തുവരുമ്പോൾ വമ്പിച്ച മുന്നേറ്റമാണ് കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായിരിക്കുന്നത്. Week 16ലെ റേറ്റിങ് (April 16 to April 22) കാണാം. മലയാളികളുടെ ഇഷ്ട പരമ്പര സാന്ത്വനം ഒന്നാമത്. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കണ്ണിലുണ്ണികള്‍ തന്നെ. സാന്ത്വനം സീരിയലിന്റെ കാഴ്ചക്കാരില്‍ കൂടുതലും യുവജനങ്ങളാണെന്നത് വളരെ രസകരമാണ്.
മികച്ച രീതിയിലുള്ള കഥാവതരണവും അഭിനയമികവും സീരിയലിന്റെ പ്രേക്ഷകപ്രീതി വര്‍ദ്ധിപ്പിക്കുന്നു. സാധാരണ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെന്നു തോന്നിപ്പിക്കും വിധത്തില്‍ വളരെ ലളിതമായാണ് സീരിയലിന്റെ അവതരണം.
രണ്ടാമത് കുടുംബവിളക്ക്.കുടുംബജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കിടയിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന സുമിത്രയ്ക്ക് ആരാധകരേറെയാണ്. തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചുപോയതെങ്കിലും മൂന്ന് മക്കളുമായി ധൈര്യത്തോടെ മുന്നോട്ട് ജീവിക്കുകയാണ് സുമിത്ര. ഇതിനിടയില്‍ മക്കള്‍ക്കും തനിക്കും ഉണ്ടാകുന്ന പലതരം പ്രതിസന്ധികളെയും സുമിത്ര തളരാതെ നേരിടുന്ന കഥയാണ് സീരിയലില്‍ പറയുന്നത്.
അമ്മയറിയാതെ തന്നെയാണ് ഇത്തവണയും മൂന്നാം സ്ഥാനത്ത്. മൗനരാഗം, കൂടെവിടെ, സസ്നേഹം, പാടാത്ത പൈങ്കിളി എന്നിങ്ങനെയാണ് മറ്റു സീരിയയിലുകളുടെ സ്ഥാനങ്ങൾ..
അളകാപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ തമ്പി പ്രഭാവതിയെ കരുവാക്കി സൂര്യയെ തകർക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ പോയി സൂര്യ നാരായണനെ തമ്പി...
അച്ചുവിന്റെയും ഹരിയുടെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോൾ പൊന്നുമ്മടത്തിൽ നടക്കുന്നത്. പക്ഷെ ഇപ്പോഴും സേതുവിനെ വിശ്വസിക്കാനോ, അച്ചുവിന്റെയും ഹരിയുടെയും വിവാഹം അംഗീകരിക്കാനോ...
അച്ഛമ്മയുടെ വരവോടെ ചന്ദ്രമതിയുടെ പത്തി താഴ്ന്നിരിക്കുകയാണ്. വന്നപ്പോൾ തന്നെ ചന്ദ്രമതിയ്ക്ക് വലിയ പണിയാൻ കൊടുത്തത്. എന്നാൽ രേവതിയുടെ സ്വർണം വാങ്ങുകയും അപമാനിക്കുകയും...
ആശുപത്രിയിലേയ്ക്ക് പ്രഭാവതിയും മുത്തശ്ശിയും ഒക്കെ എത്തിയത് സൂര്യയെ കാണാനായിരുന്നില്ല. മറിച്ച് സൂര്യയുടെ സ്വത്തുക്കൾ കൈക്കലാക്കാനായിരുന്നു. എന്നാൽ അവരുടെ മുന്നിൽ പുറത്തായത് ഞെട്ടിക്കുന്ന...