ഒരു ദിവസം പെട്ടെന്നു നടുവിനൊരു പിടുത്തംഎത്ര ശ്രമിച്ചിട്ടും നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല; ആരോഗ്യപ്രശ്‌നത്തെപ്പറ്റി സച്ചിന്‍
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സച്ചിന്‍. വില്ലനായി വന്ന് പിന്നീട് നായകനായി മാറിയ ഒരുപാട് താരങ്ങളുണ്ട് സീരിയല്‍ രംഗത്ത്. അക്കൂട്ടത്തിലെ പുതുതലമുറക്കാരനാണ് സച്ചിന്‍. പാടാത്ത പൈങ്കിളിയിലെ ആരും അടുത്തു കിട്ടിയാല്‍ ഒന്ന് പൊട്ടിക്കണം എന്ന് കരുതിയിരുന്ന വില്ലനായിട്ടാണ് സച്ചിന്‍ ആദ്യം ശ്രദ്ധ നേടുന്നത്. എന്നാല്‍ പോകെ പോകെ പരമ്പരയിലെ തന്നെ ജനപ്രീയ താരവും സഹനായകനുമായി മാറുകയായിരുന്നു സച്ചിന്‍ അവതരിപ്പിച്ച ഭരത്ത്.
പിന്നാലെ വന്ന തുമ്പപ്പൂ എന്ന പരമ്പരയിലെ നിഷ്‌കളങ്കനായ രമേശന്‍ എന്ന നായകനായും സച്ചിനെത്തി. ഇപ്പോള്‍ പാടാത്ത പൈങ്കിളിയിലും തുമ്പപ്പൂവിലും നിറഞ്ഞു നില്‍ക്കുകയാണ് സച്ചിന്‍. കവടിയാർ സ്വദേശിയായ സച്ചിന്‍ തന്റെ മനസ് തുറക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും തന്റെ വീട്ടുകാരുടെ പിന്തുണയെക്കുറിച്ചുമൊക്കെ സച്ചിന്‍ മനസ് തുറക്കുന്നുണ്ട്.
ആരോഗ്യം മോശമായെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് സച്ചിന്‍ മനസ് തുറക്കുന്നുണ്ട്. താരം പറയുന്നത് ഇങ്ങനെ, ”2022 ജനുവരിയിലാണ് സംഭവം. രണ്ട് സീരിയലിന്റേയും വര്‍ക്ക് ഒരുപോലെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം പെട്ടെന്നു നടുവിനൊരു പിടുത്തം. എത്ര ശ്രമിച്ചിട്ടും നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നില്ല. കിടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വേദന. ഡോക്ടര്‍ പറഞ്ഞത് മരുന്നും വിശ്രമവും കൊണ്ടു മാറുമെന്നാണ്”.’കുറച്ച് ദിവസം മരുന്ന് കഴിച്ചുവെങ്കിലും വീണ്ടും കടുത്ത വേദന. അന്നത്തെ ഫൈറ്റ് സീനില്‍ വേദന സഹിച്ച് അഭിനയിച്ച് ഒരു വിധം ഷൂട്ട് തീര്‍ത്ത് ആശുപത്രിയിലേക്ക് ഓടി. വിശദ പരിശോധനയിലാണ് ഡിസ്‌ക് ബള്‍ജ് ആണെന്നും വേഗം സുഖപ്പെടണമെങ്കില്‍ സര്‍ജറി വേണെന്നും അറിഞ്ഞത്. വിശ്രമത്തിലൂടെ പതിയെ സുഖപ്പെടുത്താനാകുമെങ്കിലും ബ്രേക്ക് എങ്ങനെ എടുക്കണമെന്നറിയില്ല” സച്ചിന്‍ പറയുന്നു.
”സങ്കടത്തോടെ പാടാത്ത പൈങ്കിളി ടീമിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ തിരക്കഥയില്‍ ചെറിയൊരു മാറ്റം വരുത്തി. ഭരത്തിന് നടുവിന് ഉളുക്ക് വന്നതു കൊണ്ട് ഒരു മാസത്തേക്ക് തിരുമ്മാന്‍ വിട്ടു എന്നാക്കി കഥ. ആ ഗ്യാപ്പില്‍ എനിക്ക് വിശ്രമിക്കാന്‍ അവസരം കിട്ടി. ആരോഗ്യത്തിന് പ്രശ്‌നമാകാത്ത തരത്തില്‍ തുമ്പപ്പൂവിലും അഭിനയിച്ചു. സീരിയില്‍ സെറ്റില്‍ നിന്ന് എടുത്ത് കൊണ്ടു വരേണ്ട സാഹചര്യം വരെ ഉണ്ടായിട്ടും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ മനസ് വന്നില്ല” എന്നാണ് സച്ചിന്‍ പറയുന്നത്.
അമ്മ ഗീതാകുമാരി വീട്ടമ്മയാണ്. ആദ്യത്തെ കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടമായ ശേഷം ഒമ്പത് മാസം ബെഡ് റെസ്റ്റ് എടുത്തു കിട്ടിയതാണ് എന്നെ. ആ വാത്സല്യം ആവോളമറിഞ്ഞാണ് വളര്‍ന്നത്. അപ്പോള്‍ പിന്നെ അവര്‍ക്കു ടെന്‍ഷന്‍ ഇല്ലാതിരിക്കുമോ. പക്ഷെ അതിനൊപ്പം അവരെന്റെ മനസ് അറിഞ്ഞു” എന്നാണ് തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രതികരിച്ചതിനെക്കുറിച്ച് സച്ചിന്‍ പറയുന്നത്.
സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്ന പതിവായി ട്രിപ്പ് ഒക്കെ പോകുന്ന ആളായിരുന്നു ഞാന്‍. പക്ഷെ സീരിയലില്‍ സീരിയസായതോടെ അഭിനയം തന്െനയായി പാഷനും പ്രൊഫഷനും. അത്ര സെക്യുരിറ്റി ഇല്ലാത്ത കരിയര്‍ ആയതുകൊണ്ട് വിദ്യാഭ്യാസത്തില്‍ ശ്രദ്ധ വേണമെന്ന് മാത്രമേ വീട്ടില്‍ നിന്നു പറഞ്ഞുള്ളൂ. അഭിനയം തന്നെയാണ് ആഗ്രഹമെന്നറിഞ്ഞഥോടെ അവര്‍ കൂടെ നിന്നു. അതുപോലെ തന്നെയായിരുന്നു ആരോഗ്യപ്രശ്‌നം വന്നപ്പോഴുമെന്നാണ് സച്ചിന്‍ പറയുന്നത്.
ഭരത്തായി തന്നെ കാസ്റ്റ് ചെയ്തപ്പോള്‍ തന്റെ മുഖം വില്ലന് ചേരുമോ എന്ന ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്. അതുകൊണ്ട് തന്നെ മാനറിസത്തിലും ഭാവങ്ങളിലും മനപ്പൂര്‍വ്വം വില്ലത്തരം കൊണ്ടു വരികയായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്. എന്നാല്‍ അഭിനയിച്ചു ഫലപ്പിക്കാന്‍ ശ്രമകരമായ കഥാപാത്രം രമേശന്റേത് തന്നെയാണെന്നാണ് സച്ചിന്‍ പറയുന്നത്.
