Malayalam
മതി നിർത്തിക്കോ അഭിനയം; സീതാ കല്യാണം സീരിയലിൽ അഭിനയിച്ചതിന് ചേട്ടൻ മിണ്ടീല; റെനീഷാ റഹ്മാൻ പറയുന്നു!
മതി നിർത്തിക്കോ അഭിനയം; സീതാ കല്യാണം സീരിയലിൽ അഭിനയിച്ചതിന് ചേട്ടൻ മിണ്ടീല; റെനീഷാ റഹ്മാൻ പറയുന്നു!
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ സീരിയൽ ആണ് സീത കല്യാണം. സീത കല്യാണത്തിലെ സീതയുടെ അനുജത്തി സ്വാതി നമുക്ക് ഏവർക്കും സുപരിചിതയാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റെനീഷാ റഹ്മാൻ അടുത്തിടെ നൽകിയ അഭിമുഖം ഇപ്പോൾ ചർച്ചയാവുകയാണ്.
താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. താൻ സീത കല്യാണത്തിൽ എങ്ങനെ എത്തിയെന്നും സീരിയൽ രംഗത്ത് തുടരുമോ എന്നുമെല്ലാം താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
താരം പ്ലസ് ടു കഴിഞ്ഞ സമയത്തായിരുന്നു സീത കല്യാണം എന്ന സീരിയലിന്റെ ഓഡിഷൻ തിരുവനന്തപുരത്ത് വെച്ച് നടന്നത്. തന്റെ ഒരു കുടുംബ സുഹൃത്ത് വഴിയാണ് ഓഡിഷന് കാര്യം അറിഞ്ഞതെന്നും തുടർന്ന് വെക്കേഷൻ ആയതിനാൽ തിരുവനന്തപുരം കാണാം എന്ന് കൂടി കരുതിയാണ് ഓഡിഷന് പങ്കെടുത്തതെന്നും റെനീഷ പറയുന്നു.
സീരിയൽ ആണെന്നും രണ്ട് മൂന്ന് വർഷത്തേക്ക് നിൽക്കേണ്ടി വരും എന്നും അറിഞ്ഞപ്പോൾ അത് പഠനത്തെ ബാധിക്കും എന്ന് കരുതി ഒരു വർഷത്തേക്ക് മാത്രം എഗ്രിമെന്റ് എഴുതുകയാണ് ഉണ്ടായത് എന്നും റെനീഷ പറഞ്ഞു.
‘പക്ഷെ ഒരു വർഷം കൊണ്ട് തന്നെ എനിക്ക് ഇത് വളരെ ഇഷ്ട്ടമായി. ജോലി പോലെ തന്നെ ഉണ്ട് പഠിത്തവും നടക്കും. അത് മാത്രമല്ല എനിക്ക് ഏറെ സന്തോഷം തന്നത് എവിടെയെങ്കിലും കല്യാണത്തിനും മറ്റും പോകുമ്പോൾ സീത കല്യാണത്തിലെ സ്വാതി അല്ലെ എന്ന് ചോദിച്ചു പലരും വരാറുണ്ട്. ഞാൻ എവിടെ പോയാലും എന്നെ തിരിച്ചറിയുന്നു… അമ്മുമ്മമാരൊക്കെ വന്ന് ഉപദേശങ്ങൾ തരുന്നു… അതൊക്കെ എനിക്ക് നല്ല ഇഷ്ട്ടമായി.. ഇപ്പോഴിതാ അതൊക്കെ എൻജോയ് ചെയ്ത് പോകുന്നു’
ജോലി കാരണം കോളേജ് ജീവിതം മിസ്സായോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല എന്നും താൻ പഠിക്കുന്ന തൃശൂർ ഐ ഐ ബി എം ആറിലെ അദ്ധ്യാപകർ വളരെ അധികം സഹായിക്കുന്നുണ്ടെന്നും നോട്ടുകൾ എല്ലാം അയച്ച് തരാറുണ്ടെന്നും ഓൺലൈൻ ആയി ക്ലാസുകൾ എടുക്കുകയും സംശയങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
തൃശൂർ ഐ ഐ ബി എം ആറിലെ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് റെനീഷാ റഹ്മാൻ.പഠനവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകുവാനാണോ താല്പര്യം എന്ന് അവതാരകന്റെ ചോദ്യത്തിന് പഠനത്തിനാണ് മുൻതൂക്കം നൽകുന്നത് എന്നാണ് താരം അഭിപ്രായപ്പെട്ടത്.”പഠനത്തിൽ എപ്പോഴാണ് മാർക്ക് കുറയുന്നത് അല്ലെങ്കിൽ കണ്ടിന്യൂ ചെയ്യാൻ പറ്റുന്നില്ല എന്ന അവസ്ഥ ഉണ്ടായാൽ വീട്ടിൽ നിന്നും ഏട്ടൻ റെഡ് സിഗ്നൽ കാണിക്കും.. മതി നിർത്തിക്കോ അഭിനയം എന്ന്” റെനീഷ പറഞ്ഞു.
“ഞാൻ സീതാ കല്യാണത്തിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ കുറെ കാലം ചേട്ടൻ എന്നോട് മിണ്ടീല. എന്റെ പഠനത്തെ ബാധിക്കും എന്ന് കരുതി. സിനിമ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു ചേട്ടന് ഇത് അങ്ങനെ അല്ലല്ലോ തുടർച്ചയായി പോകുന്നതല്ലേ. ഞാൻ അഭിനയിച്ച് തുടങ്ങിയ ശേഷം എന്റെ അഭിനയം കൊള്ളാം എനിക്ക് ടാലെന്റ്റ് ഉണ്ട് എന്ന് സുഹൃത്തികൾ പറഞ്ഞ ശേഷമാണ് ചേട്ടൻ സമ്മതിച്ചത്”.
about seetha kalyanam