Malayalam
ഈ കിടപ്പാണെങ്കിൽ കുഞ്ഞുങ്ങളെ കിട്ടാൻ പ്രാര്‍ത്ഥിക്കാനല്ലേ പറ്റൂ; ശിവാജ്ഞലിമാരെ ഇനി പ്രേക്ഷകർ ട്രോൾ ചെയ്യേണ്ട; അഞ്ജു തന്നെ നൈസായി ട്രോളി; സാന്ത്വനം പരമ്പര ട്രോളുകൾ!
ഈ കിടപ്പാണെങ്കിൽ കുഞ്ഞുങ്ങളെ കിട്ടാൻ പ്രാര്‍ത്ഥിക്കാനല്ലേ പറ്റൂ; ശിവാജ്ഞലിമാരെ ഇനി പ്രേക്ഷകർ ട്രോൾ ചെയ്യേണ്ട; അഞ്ജു തന്നെ നൈസായി ട്രോളി; സാന്ത്വനം പരമ്പര ട്രോളുകൾ!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനം പരമ്പര സംഘര്‍ഷഭരിതമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ശിവാഞ്ജലിമാരുടെ കിടലന്‍ പ്രണയനിമിഷങ്ങളാണ് കാണാൻ സാധിക്കുന്നത്. ശിവന്റെ അപ്രതീക്ഷിതമായ ആദ്യ ചുംബനത്തിന് ശേഷം കിളി പോയ അവസ്ഥയിലായിരുന്നു അഞ്ജലി. സ്വപ്നമോ സത്യമോ എന്നു വിശ്വസിക്കാനാവാതെ അഞ്ജു തരിച്ചിരുന്നു എന്നായിരുന്നു പലരുടെയും കമന്റുകള്‍.
കുഞ്ഞുങ്ങള്‍ വാഴാത്ത വീടെന്ന വലിയ അപമാനത്തില്‍ നിന്നും മാറ്റമുണ്ടാകണമെന്ന് ബാലനും ദേവിയും പറയുമ്പോള്‍ അതേ ആഗ്രഹത്തിന്റെ പാതയിലാണ് അഞ്ജുവും ശിവനും ഇപ്പോള്‍. വീടു മുഴുവന്‍ കുഞ്ഞുങ്ങള്‍ വേണമെന്ന ബാലേട്ടന്റെയും ദേവിയേട്ടത്തിയുടെയും ആഗ്രഹം സഫലമാക്കണമെന്ന് ശിവന് അഞ്ജലിയോട് പറയുമ്പോള്‍ ശിവനെ ട്രോളിക്കൊണ്ടുള്ള അഞ്ജുവിന്റെ മറുപടിയും രസകരമായിരുന്നു.
ഇങ്ങനെ കട്ടിലിലും നിലത്തുമായി എന്നും കിടക്കുകയാണെങ്കില്‍ പ്രാര്ത്ഥിച്ചിട്ടു കിടന്നുറങ്ങിക്കോളാനായിരുന്നു ഉപദേശം. ഇതുകേട്ട് ചമ്മിപ്പോയ ശിവന് അഞ്ജലിയുടെ അടുത്ത് വന്നിരിക്കുന്നതും കൈകള്‍ ചേര്‍ത്ത് പിടിക്കുന്നതുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രമോയുടെ ഹൈലൈറ്റ്. നാണംകൊണ്ട് മുഖം ചുവന്ന അഞ്ജലിയുടെ അവസ്ഥ കണ്ട് കണ്ണുപൊത്തിയവര് ഏറെ. ശിവനെ കളിയാക്കേണ്ടതില്ലായിരുന്നുവെന്ന് അഞ്ജലിക്ക് പിന്നെ തോന്നിക്കാണും.
അഞ്ജലിയുടെ കൈചേര്‍ത്ത് പിടിക്കുന്ന സീന്‍ നന്നായിട്ടുണ്ടായിരുന്നുവെന്നും ശിവേട്ടന്റെ നോട്ടവും ചിരിയും കണ്ട് നെഞ്ചിടിക്കുന്നുവെന്നുമായിരുന്നു ഇതുകണ്ട് പലരുടെയും കമന്റ്. റൊമാന്‍സ് വരുന്നില്ലെന്നായിരുന്നു ശിവേട്ടനെക്കുറിച്ചുള്ള ഇത്രനാളത്തെ പരാതി. എന്നാല്‍ ഇപ്പോള്‍ ശിവേട്ടന്റെ ഒന്നൊന്നര റൊമാന്‍സ് കണ്ട് അടിപൊളി എന്നാണ് ആരാധകര്‍ പറയുന്നത്. എപ്പിസോഡിനായി കട്ട വെയിറ്റിങ്ങിലാണ് ഇപ്പോള്‍ ഫാന്‍സ്.
ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങള്‍ക്ക് എന്നും വലിയ കാഴ്ചക്കാരാണ്. അങ്ങോട്ടുമിങ്ങോട്ടും ട്രോളി വളരെ രസകരമായാണ് പലപ്പോഴും ഇരുവരുടെയും സംസാരം. രണ്ടുപേരെയും കണ്ടിരുന്നാല്‍ തന്നെ ഒരു സുഖമാണെന്നാണ് വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ വന്നിരിക്കുന്ന കമന്റ്.
ഇഷ്ടമില്ലാതെ ശിവനും അഞ്ജുവും കല്യാണം കഴിച്ചതാണെങ്കിലും ശിവന്റെ ആത്മാര്‍ത്ഥതയും കുടുംബത്തോടുള്ള സ്നേഹവും അഞ്ജലിയുടെ കണ്ണു തുറപ്പിച്ചു. വിദ്യാഭ്യാസം കുറവാണെങ്കിലും ശിവന്റെ കാഴ്ചപ്പാടുകളും ചിന്തയും വളരെ ഉയര്‍ന്നതു തന്നയാണെന്നാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം. കുറച്ച് എടുത്തുചാട്ടമുണ്ടെന്നതൊഴിച്ചാല്‍ ശിവന് ആളൊരു പാവമാണെന്നും മനസ്സ് നിറയെ സ്നേഹമാണെന്നും ദേവിയേട്ടത്തി അഞ്ജുവിനെ എപ്പോഴും ഉപദേശിക്കുമായിരുന്നു. അഞ്ജുവിന്റെ വീട്ടുകാരെയും സ്വന്തം അച്ഛനമ്മമാരെപ്പോലെയാണ് ശിവന് നോക്കിക്കാണുന്നത്.
about santhwanam
