അച്ഛൻ ഡ്രൈവർ; സീരിയലിൽ നിന്നും സിനിമയിലേക്ക്… സ്കാഡൽവുഡിനെ വിറപ്പിച്ച് യാഷ്… അറിയാൻ ഇനിയും ഒരുപാടുണ്ട്! ബോക്സോഫീസിന് തീയിട്ട് റോക്കി ഭായിയുടെ KGF 2..കേരളത്തിലെ സിനിമാ ചരിത്രം തിരുത്തിയെഴുതി, വാരിക്കൂട്ടിയത് കോടികൾ,കണക്കുകൾ ഇങ്ങനെ
കന്നഡ സിനിമാലോകത്ത് വലിയ തരംഗമായി മാറിയ കെജിഎഫി ന്റെ രണ്ടാം ഭാഗത്തിന്റെ കേരളത്തിൽ വമ്പൻ വിജയം. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ ആദ്യ ദിവസത്തെ പ്രകടനം വിലയിരുത്തി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമകളെയടക്കം പിന്നിലാക്കി കൊണ്ടാണ് കെജിഎഫ് കുതിക്കുന്നതെന്ന് വ്യക്തമാവുന്നു.
കേരളത്തിലെ സിനിമാ ചരിത്രംതിരുത്തിയെഴുതിയിരിക്കുകയാണ് റോക്കിങ് സ്റ്റാര്‍ യഷ്. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ റെക്കോര്‍ഡാണ് കെജിഎഫ് 2 മറികടന്നത്. ആദ്യദിനം ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെ കെജിഎഫ് 2 പിന്നിലാക്കി. കേരളത്തില്‍ നിന്നും ആദ്യ ദിനം 7.25 കോടി രൂപ കെജിഎഫ് 2 നേടിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് സിനിമ നേടിയത്.
കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ കണക്ക് പ്രകാരം ബീസ്റ്റിന്റെ ആദ്യദിന കേരള ഗ്രോസ് 6.6 കോടിയാണ്. കെജിഎഫ് നിറഞ്ഞോടിയതോടെ ബീസ്റ്റ് പല തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ നൂറില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് ബീസ്റ്റ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യുവനടന് യാഷ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. നവീന്‍ കുമാര്‍ ഗൗഡ എന്ന പേര് അധികം ആരും കെട്ടിടില്ല. എന്നാല്‍ അദ്ദേഹം സ്വന്തമാക്കിയ ഒരു ബ്രാന്‍ഡ് നെയിം ഉണ്ട്. അതെ റോക്കി ഭായ്, സാക്ഷാല്‍ യാഷ്. സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തുകയായിരുന്നു. സാധാരണ ഒരു കുടുംബത്തില്‍ നിന്നും കഠിനാധ്വാനം കൊണ്ട് എന്തെങ്കിലും ഒക്കെ ആകാം എന്ന് കാണിച്ച് തന്ന മനുഷ്യനാണ് അദ്ദേഹം. നിരവധി സ്വപ്നം കണ്ട് നടക്കുന്ന ആളുകള്‍ക്കും വരും തലമുറയ്ക്ക് റോള്‍ മോഡല്‍ കൂടിയാണ് യാഷ്
ഈ ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ കഷ്ടപ്പാടുകളും ഒരുപാടാണ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കുഞ്ഞ് നാള് മുതല്‍ അഭിനയം സ്വപ്നം കണ്ട് നടന്ന മനുഷ്യന്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ തെറ്റിയില്ല ഒരു നാള് അത് നടന്നു. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും വിജയങ്ങള്‍ കൊയ്ത നടന്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും യാഷാണ്. 500 രൂപയായിരുന്നു തുടക്ക ശബ്ളം പിന്നീടത് കോടികളായി മാറി.
തുടക്കം ഡ്രാമ സ്കൂളില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു. അവിടെ നിന്ന് അഭിനയം പഠിച്ചു. അതിനുശേഷം സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. പക്ഷേ ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ ഓട്ടം. എങ്ങനയെങ്കിലും സിനിമയില്‍ എത്തുക. സീരിയലില്‍ നല്ല അഭിനയം കാഴ്ചവച്ച് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടി. അങ്ങനെ 2007ല്‍ ജംബഡ ഹുഡുഗി എന്ന സിനിമയില്‍ അവസരം ലഭിച്ചു. യഷിന്റെ ആദ്യ സിനിമ ചെറിയ റോള്‍ ആയിരുന്നെങ്കിലും അഭിനയത്തില്‍ മുന്നില്‍ നിന്നു. കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെ നിന്ന് യഷിന്റെ ജീവിതത്തില്‍ സൂര്യന് പ്രകാശിക്കാന്‍ തുടങ്ങി. നിരവധി സിനിമകള്‍ ലഭിച്ചു. 2008ല്‍ രണ്ട് സിനിമകള്‍ കിട്ടി. അതും പ്രധാന വേഷങ്ങള്‍ ചെയ്യാന്‍. ഒട്ടും മടിക്കാതെ മികച്ച പ്രകടനം കാഴ്ചവച്ചു. ആ വര്‍ഷം ആദ്യ സിനിമയില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് യഷ് സ്വന്തമാക്കി. പിന്നെ ബോക്സ് ഓഫീസില്‍ തരംഗം ഉണ്ടാക്കാന്‍ തുടങ്ങി. തൊടുന്ന സിനിമകള്‍ എല്ലാം വമ്പന്‍ ഹിറ്റുകള്‍.
2007 മുതല്‍ 2016 വരെ ചെയ്തത് 19 സിനിമകള്‍ എല്ലാം വിജയിച്ചു. മുടക്കിയതിനെക്കാളും എല്ലാ സിനികളും ലാഭം നേടി. സംവിധായകരിലും നിര്‍മ്മാണ കമ്പനികള്‍ക്കും അവന് ഒരു വിശ്വാസം ആയിരുന്നു. ബോക്സ് ഓഫീസില്‍ 30 കോടി, 50 കോടി കളക്ഷനുകള്‍ അവന് സ്വന്തമാക്കാന്‍ തുടങ്ങി.
അങ്ങനെ 2018 ഒരു ബസ് ഡ്രൈവറിന്റെ മകന് ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഒരു സിനിമ ഇന്‍ഡസ്ട്രിയെ തന്നെ അവന് കാരണം ലോകം തിരിഞ്ഞു നോക്കി. കെജിഎഫ് എങ്ങും തരംഗം ആയി. റോക്കി എന്ന ബ്രാന്‍ഡ് നെയിം സ്വന്തമാക്കി. കന്നഡ ഇന്‍ഡസ്ട്രിയില്‍ 50 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ. ആരും പ്രതീക്ഷിക്കാതെ, സാന്‍ഡല്‍വുഡ് ഇതുവരെ കാണാത്ത രീതിയലുള്ള ഒരു സിനിമയിലൂടെ യഷ് എല്ലാം മാറ്റി മറിച്ചു. കന്നഡ ഇന്‍ഡസ്ട്രിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ആദ്യ സിനിമയായി കെജിഎഫ് ഒപ്പുവച്ചു. പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം കൊള്ളിച്ച സംവിധായകന് പ്രശാന്ത് നീലും ആഘോഷിക്കപ്പെട്ടു. രണ്ടാം ഭാഗം കാണുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തിയ സിനിമ.
സ്റ്റയിലിലും സംഭാഷണത്തിലും തീപ്പൊരി പറപ്പിച്ച് അവന് രണ്ടാം ഭാഗവുമായെത്തി. കെജിഎഫ് ചാപ്റ്റര്‍ 2. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഒന്നാം ഭാഗത്തിനെക്കാള്‍ മികച്ച ഒരു വരവ് നടത്തി മുന്നേറുന്നു. സ്വന്തം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെജിഎഫ് 2ന് സാധിക്കും. അതില്‍ ഒരു മാറ്റവും കാണില്ല. വളരെ മികച്ച പ്രതികരണത്തോട് കൂടി റോക്കിയുടെ ആരാധകര്‍ തിയറ്ററുകള്‍ അടക്കി വാഴുകയാണിപ്പോള്‍. തിയറ്ററില്‍ തന്നെ സിനിമ കണ്ടില്ലെങ്കില്‍ അത് ഒരു നഷ്ടം തന്നെയാകും.
ആദ്യ ഭാഗത്തിന് ഇന്ത്യയിലൊട്ടാകം ലഭിച്ച ജനപ്രീതി നോക്കി പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് സിനിമ എത്തിയത്. കേരളത്തിലും വലിയ സ്വീകാര്യത കെജിഎഫിന് ലഭിച്ചിട്ടുണ്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. കെജിഎഫ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ തിയേറ്ററുകളില്‍ മിന്നിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം. റോക്കി ഭായ് വീണ്ടും തിളങ്ങിയെന്ന് പറയാം. അതേ സമയം സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന ഓരോ കാണികള്‍ക്കും മറ്റൊരു സമ്മാനം കൂടി നല്‍കിയാണ് കെജിഎഫ് ടീം വിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ‘കെജിഎഫ് ചാപ്റ്റര്‍ 3’ എന്ന സമ്മാനമാണത്. സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.
മലയാള ചിത്രങ്ങള്‍ വിഷു റിലീസിന് എത്താത്തതിനാല്‍ കൂടുതല്‍ തിയറ്ററുകള്‍ കെജിഎഫിന് ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഈ അന്യഭാഷ ചിത്രത്തിന് ലഭിച്ചത്. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
