Malayalam
നീ വിവാഹിതയാണ്, നിന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണം അറിഞ്ഞിട്ടും ഞാന്‍ ബുദ്ധിമുട്ടിച്ചത് തെറ്റായി പോയി ; അപര്‍ണയോട് മാപ്പ് പറഞ്ഞ് ജാസ്മിന്!
നീ വിവാഹിതയാണ്, നിന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണം അറിഞ്ഞിട്ടും ഞാന്‍ ബുദ്ധിമുട്ടിച്ചത് തെറ്റായി പോയി ; അപര്‍ണയോട് മാപ്പ് പറഞ്ഞ് ജാസ്മിന്!
ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ് . ഇപ്പോൾ സാസോൺ 4 എത്തിനിൽകുകയാണ് . ഷോ ആരംഭച്ചിട്ടു 3 ആഴ്ച പിന്നിട്ടിരിക്കുകയാണ് . വലിയ പൊട്ടിത്തെറികളായിരുന്നു പോയ ദിവസം ബിഗ് ബ ാേസ് മലയാളം സീസണ് 4 ല്‍ അരങ്ങേറിയത്. അതിലൊന്നായിരുന്നു ബ്ലെസ്ലിയുമായി നിമിഷയും ജാസ്മിനും വഴക്കിട്ടത്. തങ്ങള്‍ രണ്ടു പേരും സിഗരറ്റ് വലിക്കുന്നത് മോഹന്‍ലാലിനോട് പറഞ്ഞതിന്റെ പേരിലായിരുന്നു ഇരുവരും ബ്ലെസ്ലിയോട് ചൂടായത്.
നിമിഷയായിരുന്നു ബ്ലെസ്ലിയുമായി കൂടുതല്‍ കയര്‍ത്തത്. താന്‍ വലിക്കുന്നത് തന്റെ മാത്രം കാര്യമാണെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും ജാസ്മിന് ബ്ലെസ്ലിയോട് പറഞ്ഞു. ഈ അടി നടക്കുന്നതിനിടെ ജാസ്മിന് ദില്‍ഷയോടുള്ള ബ്ലെസ്ലിയുടെ സമീപനവും ചൂണ്ടിക്കാണിച്ചു. ബ്ലെസ്ലിയോട് തനിക്ക് പ്രണയമില്ലെന്നും താനൊരു സഹോദരനെ പോലെയാണ് ബ്ലെസ്ലിയെ കാണുന്നതെന്നും ദില്‍ഷ വ്യക്തമാക്കിയത് ജാസ്മിന് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ എന്നിട്ടും ബ്ലെസ്ലി തനിക്ക് ദില്‍ഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞത് ശരിയായില്ലെന്നും ജാസ്മിന് ചൂണ്ടിക്കാണിച്ചു.
പുറത്ത് വച്ച് തീരുമാനിക്കാമെന്ന് ദില്‍ഷ പറഞ്ഞതായി ബ്ലെസ്ലി പറഞ്ഞത് നുണയാണെന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചു കൊണ്ട് ദില്‍ഷ എത്തി. ഇതോടെ ദില്‍ഷ അര്‍ദ്ധ സമ്മതം മൂളിയെന്ന തരത്തിലുള്ള ബ്ലെസ്ലിയുടെ വാദം പൊളിയുകയായിരുന്നു. അതേസമയം ഈ സംഭവം ഇന്ന് മറ്റൊരു നല്ല നിമിഷത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. ബിഗ് ബോസ് വീട്ടില്‍ തനിക്ക് മറ്റൊരാളോട് ക്രഷ് തോന്നിയെന്ന് പറഞ്ഞിട്ടുള്ള താരമാണ് ജാസ്മിന്. അപര്ണയോടായിരുന്നു ജാസ്മിന് ഇഷ്ടം പറഞ്ഞത്.
ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള പ്രശ്നവും താനും അപര്‍ണയും തമ്മിലുള്ള പ്രശ്നവും താരതമ്യം ചെയ്ത ജാസ്മിന്‍് താന്‍ അപര്‍ണയോട് ചെയ്യുന്നതും തെറ്റാണെന്ന് പറഞ്ഞു കൊണ്ട് അപര്‍ണയോട് മാപ്പ് ചോദിക്കുകയായിരുന്നു. നീ വിവാഹിതയാണെന്നും നിന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണം അറിഞ്ഞിട്ടും ഞാന്‍ ബുദ്ധിമുട്ടിക്കുന്നത് തെറ്റാണെന്നും അതിനാല്‍ സോറി ചോദിക്കുന്നതായും ജാസ്മിന് അപര്‍ണയോട് പറഞ്ഞു. ജാസ്മിന്റെ മാപ്പ് സ്വീകരിക്കുന്നതായി അപര്‍ണ പറഞ്ഞു. ഇരുവരും പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം പിരിയുകയായിരുന്നു.
ഇന്നലെ ബിഗ് ബോസ് വീട്ടിലെ അടികള്‍ കണ്ട് തളര്‍ന്ന് അപര്‍ണ പൊട്ടിക്കരഞ്ഞിരുന്നു. ഈ സമയത്ത് ആശ്വസിപ്പിക്കാനായി ജാസ്മിന് എത്തിയിരുന്നു. താന്‍ ഇതുപോലൊരു സാഹചര്യം ആദ്യമായി നേരിടുകയാണെന്നായിരുന്നു അപര്‍ണ പറഞ്ഞത്. ഇതോടെ അപര്‍ണയെ ജാസ്മിന് ആശ്വസിപ്പിക്കുകയായിരുന്നു. നേരത്തെ തനിക്ക് അപര്‍ണയോട് തോന്നിയ ഇഷ്ടം ജാസ്മിന് തുറന്നു പറഞ്ഞിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കിടയില്‍ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. വിവാഹിതയാണ് അപര്‍ണ. ജാസ്മിനും കാമുകിയുണ്ട്. അതേസമയം ജാസ്മിന് അപര്‍ണയോട് തോന്നിയ ക്രഷ് സ്വാഭാവികമാണെന്നും അതില്‍ താന്‍ പ്രശ്നമൊന്നും കാണുന്നില്ലെന്നും ജാസ്മിന്റെ കാമുകി പ്രതികരിച്ചിരുന്നു.
about big boss
