Malayalam
ഇന്നാണാ കല്യാണം ! കല്യാണ മേളം തുടങ്ങി രണ്‍ബീര്‍ ഇനി ആലിയയ്ക്ക് സ്വന്തം വിവാഹത്തിലെ വമ്പൻ സർപ്രൈസ് ഇതാ !
ഇന്നാണാ കല്യാണം ! കല്യാണ മേളം തുടങ്ങി രണ്‍ബീര്‍ ഇനി ആലിയയ്ക്ക് സ്വന്തം വിവാഹത്തിലെ വമ്പൻ സർപ്രൈസ് ഇതാ !
ബോളിവുഡ് സിനിമ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് താരങ്ങളായ ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കൂപൂറിന്റേയും. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പ്രില്‍ 14 നും 18 നു ഇടയില്‍ കല്യാണം കാണുമെന്നാണ്. എന്നാൽ
ബോളിവുഡ് ആരാധകർ ഏറെ കാത്തിരുന്ന ഒരു നിമിഷത്തിന് ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , ഇന്ന് ഇരവരും ഒന്നാകുമെന്ന് രൺവീറിന്റെ അമ്മ നീതു കപൂർ അറിയിച്ചു. വൻ ഒരുക്കങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ആലിയ-റൺബീർ വിവാഹത്തിനായി നടക്കുന്നത്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും.
ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.
ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹത്തിന്, രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ ധരിക്കുക മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള ലെഹംഗ. അടുത്ത സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് ഒരുക്കിയ ഔട്ട്ഫിറ്റുകളിൽ മുൻപും ഇവർ തിളങ്ങിയിട്ടുണ്ട്.നടി ജാൻവി കപൂറും മനീഷിന്റെ കലക്ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് ധരിക്കുക. ഇതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് ജാൻവി മനീഷിന്റെ മുംബൈയിലെ സ്റ്റോറിൽ എത്തിയിരുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാകുന്നത്. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന് ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു.
2017ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന് മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.
പഞ്ചാബി ആചാരവിധി പ്രകാരമാണ് ആലിയ- രണ്‍ബീര്‍ വിവാഹം നടക്കുക.നടന്റെ വസതിയില്‍ വെച്ചാകും വിവാഹം നടക്കുക. സബ്യസാചി മുഖര്‍ജിയുടെ ഡിസൈനിലുള്ള ലെഹംഗയായിരിക്കും ആലിയ ധരിക്കുക.
ലെഹംഗയുടെ നിറമോ ഡിസൈന്‍ സംബന്ധിച്ച മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തെ കൂടാതെയുള്ള മറ്റു ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. ബോളിവുഡ് നടിമാരായ ദീപിക, അനുഷ്ക, പ്രിയങ്ക ചോപ്ര, മൗനി റോയി, കത്രീന കൈഫ്, അസിന് തുടങ്ങിയവര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു വിവാഹത്തിന് ധരിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ
ABOUT ALIYA BHATT
