ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. അപ്പോൾ ആദ്യം തന്നെ അനുപമ എത്തിയിരിക്കുകയാണ് , തിരിച്ചു ട്രൈനിംഗ് ക്യാമ്പിൽ. എന്നാൽ അവിടെ അനുപമയെ കാത്തിരിക്കുന്നത് അവളുടെ കൂട്ടുകാരികൾ മാത്രമല്ല.. അതോടൊപ്പം അവളെ കൊല്ലാനുള്ള പതാകയുമായി ആ നരസിംഹനും ഉണ്ടാകും.. ഇന്ന് അവരുടെ രണ്ടാളുടെയും കോംബോ ഉണ്ട്.
പിന്നെ മാരനേയും കാണാൻ സാധിക്കുമല്ലോ.. ആ സന്തോഷവും ഉണ്ട് എനിക്ക്.. ശരിക്കും മാരനും അമ്പാടിയും തമ്മിലുള്ള കോംബോ സൂപർ ആയിരുന്നു. ഇപ്പോൾ ആ സംസാരം തമിഴ് കലർന്ന സംസാരം മിസ് ചെയ്യുന്നുണ്ട്.. പിന്നെ ഇതുവരെ എന്തൊക്കെയാണ് പുറത്തു സംഭവിക്കുന്നതെന്ന് മനസിലാകാതെ ഒരു കൂട്ടർ ഒളിവിലാണ്..
സച്ചിയും മൂർത്തിയും.. കഴിഞ്ഞ ആഴ്ച്ച മുതൽ ഞാനും കാണാൻ കാത്തിരുന്നത് അവരുടെ സംസാരമാണ്.. അവർ ഇതുവരെ എന്തൊക്കെ അറിഞ്ഞു.. അവരുടെ അടുത്തേക്ക് ജിതേന്ദ്രൻ തിരിച്ചെത്തിയോ എന്നുള്ള കുറെ ചോദ്യങ്ങൾ ഉണ്ട്..
എന്നാൽ ജിതേന്ദ്രനും ദേ തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷെ അത് അവരെയുടെ അടുത്തേക്കല്ല. ഒരു പാവം പെണ്ണിനടുത്തേക്ക്.. ഇത് അടുത്ത കഥയ്ക്കുള്ള തുടക്കമാണ്.. അതായത് ആ പെൺകുട്ടി ആരെന്ന് അറിയുമ്പോൾ ആണ് നിങ്ങൾ ഞെട്ടാൻ പോകുന്നത്. അപ്പോൾ അമ്പാടിയെ രക്ഷിച്ച അതെ കൈകൾ തന്നെയാണ് ജിതേന്ദ്രനെയും കോരിയെടുത്തിരിക്കുന്നത്..
പിന്നെ നരസിംഹവും അനുപമയ്ക്കും തമ്മിലുള്ള സംസാരം.. അനുപമയ്ക്ക് എത്രത്തോളം അയാൾക്ക് മുന്നിൽ ഒറ്റയ്ക്ക് പിടിച്ചു നില്ക്കാൻ സാധിക്കും എന്ന് കണ്ടറിയാം.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...