Connect with us

ആ ദുഃഖം വിട്ട് ഒഴിയും മുൻപേ അതും ; എല്ലാത്തിനും ഒരു പരിധിയുണ്ട് ; സഹികെട്ട് പൊട്ടി തെറിച്ച് അമൃത സുരേഷ്

Malayalam

ആ ദുഃഖം വിട്ട് ഒഴിയും മുൻപേ അതും ; എല്ലാത്തിനും ഒരു പരിധിയുണ്ട് ; സഹികെട്ട് പൊട്ടി തെറിച്ച് അമൃത സുരേഷ്

ആ ദുഃഖം വിട്ട് ഒഴിയും മുൻപേ അതും ; എല്ലാത്തിനും ഒരു പരിധിയുണ്ട് ; സഹികെട്ട് പൊട്ടി തെറിച്ച് അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് എത്തിയയാളാണ് അമൃത സുരേഷ്. നിരവധി ഗാനങ്ങൾ പാടി സോഷ്യൽമീഡിയയിലുള്‍പ്പെടെ ഏറെ ആരാധകരെ സ്വന്തമാക്കിയ അമൃത അടുത്തിടെയാണ് ആദ്യമായി സംഗീതസംവിധാനത്തിൽ ഹരിശ്രീ കുറിച്ചിരുന്നു . അമൃതയുടെയും അഭിരാമിയുടെയും സ്വന്തം മ്യൂസിക്കൽ ബാൻഡായ അമൃതം ഗമ വഴി മധുർമ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിന്നു . നീണ്ടകാലമായി നീണ്ട തങ്ങളുടെ സ്വപ്നമാണ് നിറവേറിയതെന്ന് ഇരുവരും പറഞ്ഞിരുന്നു .

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും ബാലയും കണ്ടു മുട്ടുന്നതും പ്രണയത്തിലാക്കുന്നതും 2010 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. പിനീട് ഇവർ പിരിയുകയിരുന്നു. ഇവരുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയിരുന്നു .

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. അമൃത മാത്രമല്ല കുടുബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുമുണ്ട്. അമൃതയ്ക്കും സഹോദരി അഭിരാമിയ്ക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. നല്ല കണ്ടന്റുകളുമായിട്ടാണ് ഇരുവരും ഓരേ തവണയും എത്തുന്നത്.

പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് അമൃതയ്ക്കുള്ളത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് വിമര്‍ശകന് അമൃത നല്കിയ മറുപടിയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ മോക്കോവര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ”നിങ്ങളെത്തന്നെ കൂടുതല്‍ സ്‌നേഹിക്കുക… മറ്റാര്‍ക്കും നിങ്ങള്‍ക്കായി അത് ചെയ്യാന്‍ കഴിയില്ല…!” എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്കാണ് നെഗറ്റീവ് കമന്റ് പങ്കുവെച്ചിരിക്കുന്നത്.

‘കാക്ക കുളിച്ചു കൊക്ക് ആയില്ല , പഴയ കാലം ഓര്‍മയില്‍ വരുന്നു” എന്നായിരുന്നു കമന്റ്. ഇതിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് അമൃത നല്‍കിയിരിക്കുന്നത്. ‘സാരമില്ല സഹോദരാ , പോട്ടെ … വിഷമിക്കണ്ട … ഒന്നും കൂടി കുളിച്ചു നോക്ക്… ചിലപ്പോ കൊക്കാവും … പഴയ കാലം ഓര്‍ത്തിരിക്കാതെ , പുതിയ കാലം നോക്കി ജീവിക്ക’ എന്നയിരുന്നു ഗായികയുടെ പ്രതികരണം. അമൃതയുടെ കമന്റ് വൈറല്‍ ആയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമൃതയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സങ്കട വാര്‍ത്ത അമൃത പുങ്കുവെച്ചത്. മുത്തശ്ശിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിയോഗത്തെ കുറിച്ച് പറഞ്ഞത്. ‘ഞങ്ങളുടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി? അച്ഛമ്മേ.. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും..’ എന്നുമാണ് അമൃത വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. അമൃതയും സഹോദരി അഭിരാമിയും പിതാവും മകളുമടക്കം കുടുംബസമേതമാണ് വീഡിയോയിലുള്ളത്.

സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് അമൃത സുരേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകള്‍ക്ക് വേണ്ടി പിന്നണി ഗായികയായി. ഇപ്പോള്‍ അമൃതം ഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങി അതുമായി മുന്നോട്ട് പോവുകയാണ് താരം. ഒപ്പം സഹോദരി അഭിരാമി സുരേഷും ഉണ്ട്. അഭിനയത്തിലൂടെ കരിയര്‍ തുടങ്ങിയ അഭിരാമി സഹോദരിയ്ക്കൊപ്പം ചേര്‍ന്ന് പാട്ടുകാരിയാവുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചില പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി മാറിയിട്ടും ഉണ്ട്.

ബിഗ് ബോസ് മലയാളം ഷോയിലും തിളങ്ങാന്‍ അമൃതയ്ക്കും സഹോദരി അഭിരാമിയ്ക്കും കഴിഞ്ഞിട്ടുണ്ട്. സീസണ്‍ 2 ല്‍ ആയിരുന്നു ഇരുവരും മത്സരാര്‍ത്ഥികളായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഇവര്‍ എത്തിയത്. 50 ദിവസം ഹൗസില്‍ എത്തിയ അമൃതയ്ക്കും അഭിരാമിയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത് വരെ ഇവര്‍ ബിഗ്‌ബോസ് ഹൗസില്‍ നിന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു സഹോദരിമാര്‍ക്ക് ലഭിച്ചിരുന്നത്. മികച്ച വോട്ട് നേടാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തിനെ തുടര്‍ന്നാണ് ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തി വയ്ക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് തന്നെ മത്സരാര്‍ത്ഥികളെ നാട്ടില്‍ തിരികെ എത്തിയ്ക്കുകയായിരുന്നു.

ABOUT AMRITHA

Continue Reading
You may also like...

More in Malayalam

Trending