Malayalam
ഇരുപത് ദിവസത്തെ ചിത്രീകരണം; പ്രതിഫലമായി നയന്‍താര വാങ്ങുന്നത് പത്ത് കോടിയോളം രൂപ
ഇരുപത് ദിവസത്തെ ചിത്രീകരണം; പ്രതിഫലമായി നയന്‍താര വാങ്ങുന്നത് പത്ത് കോടിയോളം രൂപ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നയന്‍താര. അടുത്തിടെ താരത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് നയന്‍താര വാങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. എങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം. പത്ത് കോടിയോളം രൂപ പ്രതിഫലമായി വേണമെന്നാണ് നയന്‍താര ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും.
മുന്‍പും കോടികള്‍ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന് എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
അടുത്ത ആഴ്ച തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിയുന്നത്. സിനിമയുടെ മറ്റ് വിശേഷങ്ങളൊക്കെ പറഞ്ഞുള്ള ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് ഏത് നിമിഷവും വന്നേക്കാം എന്നാണ് വിവരം.