Malayalam
മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ…ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ജോയ് മാത്യു
മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ…ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ജോയ് മാത്യു
നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്ക്‌അപ്പ് മാന്‍ ഷാബു പുല്‍പ്പള്ളി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരൻ കൂടിയായിരുന്നു ഷാബു. ക്രിസ്തുമസ് സ്റ്റാര്‍ കെട്ടാന്‍ വേണ്ടി മരത്തില്‍ കയറിയപ്പോല്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടായതോടെ രക്ഷിക്കാന്‍ സാധിച്ചില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷാബുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഷാബുവിൻ്റെ ആകസ്മിക മരണം നിവിനെയും കുടുംബത്തെയും എത്രത്തോളം പിടിച്ചുലച്ചിട്ടുണ്ടാകുമെന്ന് സിനിമാ മേഖലയിലുള്ളവർക്കെല്ലാം വ്യക്തമായ ധാരണയുള്ളതിനാൽ നിവിൻ ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് പലരും
ഇപ്പോൾ ഇതാ ഷാബുവിന്റെ മരണത്തെ കുറിച്ച് ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും ഉള്ളുലയ്ക്കുകയാണ്
ജോയ് മാത്യുവിന്റെ കുറിപ്പ്,
പൊടുന്നനെയുള്ള വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ എളുപ്പത്തില്‍ കരിയുകയില്ല .പത്തുവർഷക്കാലം മലയാള സിനിമയില്‍ മെയ്ക്കപ്പ് കലാകാരനായിരുന്ന ഷാബു പുല്‍പ്പള്ളി അപകടത്തില്‍ മരിച്ച വാര്‍ത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത്. നിവിന്‍ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാന്‍ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സഹാദരനെപ്പോലെതന്നെയായിരുന്നു .
ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതല്‍ ലോക്ക് ഡൗണ്‍ നല്‍കിയ മടുപ്പില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ച ‘കനകം കാമിനി കലഹം ‘സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിംഗ്. ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങള്‍ !മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ. പ്രിയ സുഹൃത്തെ നിന്റെ ഓര്‍മ്മക്ക് മുന്നില്‍ ശിരസ്സ് കുനിക്കട്ടെ. ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും ,പ്രിയ സുഹൃത്തെ വിട.
