യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കി മലയാള സിനിമയിലെത്തിയ ഇരട്ട തിരക്കഥാകൃത്തുക്കളാണ് വിഷ്ണുവും ബിബിനും
ടെന്‍ഷന്‍ കാരണം മമ്മൂട്ടിയോട് തനിക്ക് കഥ പറയാന്‍ കഴിഞ്ഞില്ല, വിഷ്ണുവാണ് മമ്മൂട്ടിയോടും ദുല്‍ഖറിനോടും മുഴുവന്‍ കഥയും പറഞ്ഞത് എന്നാണ് ബിബിന്‍ പറയുന്നത്. ഒരുപാട് സമയമെടുത്ത് എഴുതിയതിനാല്‍ അതിന്റെ എല്ലാ വിശദാംശകളും കാണാപാഠം ആയിരുന്നു. അതുകൊണ്ട് നന്നായി പറയാന്‍ കഴിഞ്ഞു എന്നാണ് വിഷ്ണു പറയുന്നത്.
പെട്ടെന്ന് സൗഹൃദമാകുന്ന ആളല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് മമ്മൂട്ടി. ദേഷ്യപ്പെടുമ്പോള്‍ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ്സുമുണ്ട് എന്ന് വിഷ്ണു പറഞ്ഞു. കഥ പറയുമ്പോള്‍ വലിയ താത്പര്യമൊന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടില്ലെങ്കിലും കഥ പറഞ്ഞു കഴിയുമ്പോള്‍ അതില്‍ ഇഷ്ടപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം നമ്മളോട് പറയുമ്പോള്‍ വലിയ സന്തോഷവും ആത്മവിശ്വാസവും ലഭിക്കും എന്ന് വിഷ്ണു വ്യക്തമാക്കി.
. കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു നടനായും ശ്രദ്ധിക്കപ്പെട്ടത്. ഒരു പഴയ ബോംബ് കഥ, മാര്‍ഗംകളി എന്നീ ചിത്രങ്ങളില്‍ നായകനായി ബിബിന്‍ ജോര്‍ജ് എത്തിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...