Actor
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, നടന്‍ ബിബിന്‍ ജോര്‍ജിന് പരിക്ക്
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, നടന്‍ ബിബിന്‍ ജോര്‍ജിന് പരിക്ക്
മലയാളികള്‍ക്കേറെ സുപരിചിതനാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായതാരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമാ ഷൂട്ടിങ്ങിനിടെ നടന് അപകടം സംഭവിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഗുമസ്തന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചിത്രമാണ് ഗുമസ്തന്‍. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ താരത്തിന്റെ പരിക്ക് അത്ര സാരമല്ലെന്നാണ് റിപ്പോര്‍ട്ട്. നടന്റെ ആരോഗ്യനിലയുമായി ബനാധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാന്‍ കൈലാഷ്, ഐ എം വിജയന്‍, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.