Connect with us

ബിബിന്‍ ജോര്‍ജ് സംഗീതസംവിധായകന്‍ ആണ് എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബാല; ബിബിന്‍ ജോര്‍ജിന് തന്നെക്കാള്‍ കൂടുതല്‍ ഫാന്‍സ് കേരളത്തില്‍ ഉണ്ട് എന്ന് കമന്റുകള്‍!

Malayalam

ബിബിന്‍ ജോര്‍ജ് സംഗീതസംവിധായകന്‍ ആണ് എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബാല; ബിബിന്‍ ജോര്‍ജിന് തന്നെക്കാള്‍ കൂടുതല്‍ ഫാന്‍സ് കേരളത്തില്‍ ഉണ്ട് എന്ന് കമന്റുകള്‍!

ബിബിന്‍ ജോര്‍ജ് സംഗീതസംവിധായകന്‍ ആണ് എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബാല; ബിബിന്‍ ജോര്‍ജിന് തന്നെക്കാള്‍ കൂടുതല്‍ ഫാന്‍സ് കേരളത്തില്‍ ഉണ്ട് എന്ന് കമന്റുകള്‍!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ രംഗത്തെത്തിയതെല്ലാം വൈറലായിരുന്നു. നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിബിന്‍ ജോര്‍ജ് സംഗീതസംവിധായകന്‍ ആണ് എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നാണ് ബാല പറയുന്നത്. ബിബിന്‍ ജോര്‍ജ് തന്റെ വീട്ടില്‍ വന്നതിന്റെ സന്തോഷം ബാല ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ബാല സംസാരിച്ചത്.

പോളിയോ ബാധിച്ച് കാലിനുണ്ടായ അവശതകളെ മറികടന്ന് ബിബിന്‍ ജോര്‍ജ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതിനെ അഭിനന്ദിച്ചു കൊണ്ടാണ് ബാല സംസാരിച്ചത്. ‘മണിച്ചേട്ടന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയിരുന്നു. അവിടെ വെച്ച് വീല്‍ ചെയര്‍ വിതരണവുമെല്ലാം ഉണ്ടായിരുന്നു. ബിബിന്‍ ജോര്‍ജിനെ ഞാന്‍ നിരവധി പരിപാടികളില്‍ കണ്ടിട്ടുണ്ട്.

അങ്ങനെ ഞാന്‍ മണിച്ചേട്ടന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കവെ ബിബിന്റെ അടുത്തേക്ക് പോയി. എപ്പോള്‍ എന്നെ കണ്ടാലും ബിബിന്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്നുണ്ടാകും. ആ പരിപാടിയില്‍ വച്ച് സംസാരിക്കവെ നിങ്ങള്‍ മ്യൂസിക്ക് ഡയറക്ടര്‍ അല്ലേയെന്ന് ഞാന്‍ ബിബിനോട് ചോദിച്ചു. എന്റെ തെറ്റാണത്. പുള്ളി മ്യൂസിക്ക് ഡയറക്ടര്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.

കുറച്ചുകാലം ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ലല്ലോ. ബിബിന്‍ ഇപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഭക്ഷണം കഴിപ്പിച്ചിട്ടേ വിടു. എല്ലാവരും അറിയേണ്ട കാര്യം പോളിയോ ബാധിച്ച് കാല് സുഖമില്ലാതെയായിട്ടും ബിബിന്‍ ഡാന്‍സ് അടക്കം കളിച്ച് മൈനസ് പ്ലസ്സാക്കി ഉദാഹരണമായി ഉയര്‍ന്ന് വന്നു. അങ്ങനെയുള്ളവരെ ബഹുമാനിക്കണം. എന്നെ സ്‌നേഹിക്കുന്നവരെല്ലാം ബിബിനെയും സ്‌നേഹിക്കണം’ എന്നാണ് ബാല ബിബിനെ കുറിച്ച് പറഞ്ഞത്.

കൂടാതെ ഒരു പടം ചെയ്ത് തരാമോയെന്ന് ചോദിച്ചപ്പോള്‍ അഹങ്കാരം കാണിച്ചുവെന്നും ഡേറ്റില്ലെന്ന് പറഞ്ഞുവെന്നും തമാശയായി ബാല പറയുന്നുണ്ട്. ബാല ചേട്ടന്‍ കഥ പറയാമെന്ന് പറഞ്ഞ് വിളിച്ചതാണ് എന്നാണ് ബിബിന്‍ പറയുന്നത്. ഇവരുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാല ഇപ്പോള്‍ അല്ലെ അറിഞ്ഞത്… മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കഴിവുറ്റ കലാകാരന്‍ ആണ് അയാള്‍, ബാലയ്ക്ക് മലയാളം ഡാംസാരിക്കാന്‍ അറിയില്ല… പിന്നെ തന്റെ അടുത്ത് ഇരിക്കുന്ന ബിബിന്‍ ജോര്‍ജിന് തന്നെക്കാള്‍ കൂടുതല്‍ ഫാന്‍സ് കേരളത്തില്‍ ഉണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ഭാര്യ അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി.

സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി.

മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്.

പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ മറുപടി. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മില്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ ഇടപെടില്ല എന്നും മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നും കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കോടതിയുടെ തീര്‍പ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending