Malayalam
തുണിയില്ലാത്ത പെണ്ണുങ്ങളുടെ ഫോട്ടോ എടുത്ത് നടക്കുകയാണോ എന്ന് ചോദിച്ചു ; അതോടെ വീട് വിട്ട് ഇറങ്ങി ഡെയ്‌സിയുടെ കഥ ഇങ്ങനെ!
തുണിയില്ലാത്ത പെണ്ണുങ്ങളുടെ ഫോട്ടോ എടുത്ത് നടക്കുകയാണോ എന്ന് ചോദിച്ചു ; അതോടെ വീട് വിട്ട് ഇറങ്ങി ഡെയ്‌സിയുടെ കഥ ഇങ്ങനെ!
ബിഗ് ബോസ് സീസൺ ഫോറിലൂടെ മലയികൾക്ക് സുപരിച്ചതായി മാറിയിരിക്കുകയാണ് ഡെയ്‌സി ഡേവിഡ് . തുടക്കത്തല്‍ തന്നെ ബോള്‍ഡ് ആയി സംസാരിക്കാറുള്ള താരം ഇപ്പോള്‍ ഡെയിഞ്ചര്‍ ഡെയ്‌സി എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഫോട്ടോഗ്രാഫിയില്‍ നിറഞ്ഞ് നില്‍ക്കുന്ന വനിത സാന്നിധ്യമാണെങ്കിലും ആ പ്രൊഫഷനിലേക്ക് എത്താന്‍ ഒത്തിരി ബുദ്ധിമുട്ടിയെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഡെയ്‌സി പറഞ്ഞത്.
ഫാഷന്‍ ഫോട്ടോഗ്രാഫിയിലേക്ക് പോവേണ്ടതില്ല എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. പിന്നെ എന്റെ ഗ്രാന്‍ഡ് മദര്‍ ഈ ഫീല്‍ഡില്‍ ഉള്ളതാണ്. നടി ഫിലോമിനയാണ് അത്. തന്റെ മമ്മിയുടെ പപ്പയുടെ സ്വന്തം പെങ്ങളാണ് ഫിലോമിന. എന്റെ ഗ്രാന്‍ഡ് ഫാദറിന്റെ സഹോദരിയാണ്. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആകെയുള്ള സിനിമാ താരം അമ്മമ്മയാണ്. എന്നാല്‍ ആര്‍ക്കും എന്നെ ഈ ഫീല്‍ഡിലേക്ക് വിടാന്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ അമ്മാമ്മയുടെ ആ പാതയാണ് ഞാന്‍ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നത്’.
മുന്‍കാല നടി ഫിലോമിന സിനിമയിലേക്ക് വന്നതിങ്ങനെയാണ്..
അമ്മമ്മ (ഫിലോമിന) സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇതോടെ വീട് വിട്ട് ഇറങ്ങി പോയി. അങ്ങനെയാണ് ചെമ്മീന്‍ മൂവിയില്‍ അഭിനയിക്കുന്നത്. എനിക്ക് ഈ കഥകളൊന്നും അറിയില്ലായിരുന്നു. പഠനത്തിന് ശേഷം ഒരു ബാങ്കില്‍ തനിക്ക് ജോലി കിട്ടിയപ്പോള്‍ വീട്ടുകാര്‍ സന്തോഷിച്ചു. പക്ഷേ എനിക്ക് താല്‍പര്യം തോന്നിയില്ല. ആ സമയത്താണ് മറ്റ് ചില വര്‍ക്കുകള്‍ കിട്ടുന്നത്. ബാങ്കില്‍ നിന്നും കിട്ടുന്നതിനെക്കാളും പ്രതിഫലവും അതിന് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ബാങ്കിങ് ജോലി വിട്ടത്.
ഞാന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഞാന്‍ തന്നെ എഡിറ്റ് ചെയ്യാറുള്ളത്. മറ്റാര്‍ക്കെങ്കിലും അത് കൊടുത്താല്‍ തൃപ്തി തോന്നാറില്ല. പക്ഷേ ലാപ്‌ടോപ്പിന്റെ മുന്നില്‍ ഇരിക്കുന്നത് കാണുമ്പോള്‍ ആരോടെങ്കിലും ചാറ്റ് ചെയ്യുകയാണെന്നാണ് വീട്ടുകാര്‍ കരുതുന്നത്. പിന്നെ മുംബൈയില്‍ കൂടുതലായും ബിക്കിനി ഷൂട്ടും ഗ്ലാമറസ് ഫോട്ടോഷൂട്ടുമൊക്കെയാണ് നടത്തുന്നത്. ഒരു ദിവസം എന്റെ ഫാമിലി മെമ്പര്‍ മമ്മിയ്ക്ക് മെസേഡ് അയച്ചു. ഡെയ്‌സി എങ്ങനത്തെ ഫോട്ടോസാണ് എടുക്കുന്നതെന്ന് നോക്കാനാണ് അയാള്‍ പറഞ്ഞത്.
തുണിയില്ലാത്ത പെണ്ണുങ്ങളുടെ ഫോട്ടോ എടുത്ത് നടക്കുകയാണോ എന്നാണ് മമ്മി ചോദിച്ചത്. ആ സമയത്ത് സപ്പോര്‍ട്ട് ഇല്ലായിരുന്നു. പിന്നെ എനിക്ക് രണ്ട് ഓപ്ഷന്‍ ഉണ്ട്. ഒന്നെങ്കില്‍ വിവാഹം കഴിക്കാം, അല്ലെങ്കില്‍ എംബിഎ യ്ക്ക് പഠിക്കാം. രണ്ടിനോടും എനിക്ക് താല്‍പര്യമില്ലായിരുന്നു. അതോടെ വീട് വിട്ട് ഇറങ്ങി. കൊച്ചിയിലേക്ക് വന്നു. അവിടെ സുഹൃത്തുക്കളോ ആരും ഇല്ലായിരുന്നു. അങ്ങനെ കൊച്ചിയില്‍ വന്ന് റെയില്‍വേ സ്‌റ്റേഷനില്‍ കിടന്ന് ഉറങ്ങി. അവിടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെങ്കിലും വീട്ടിലേക്ക് തിരിച്ച് പോകാന്‍ തീരുമാനിച്ചിരുന്നില്ല. കാരണം ഇത് പെണ്ണുങ്ങള്‍ക്ക് പറ്റിയ പണി അല്ല എന്ന് വീട്ടുകാര്‍ പറഞ്ഞത് എന്റെ മനസില്‍ ഉണ്ടായിരുന്നു. സിനിമാ ഫീല്‍ഡ് ഒട്ടും വേണ്ടെന്നും അവര്‍ പറഞ്ഞു. എങ്കില്‍ പിന്നെ അത് മാറ്റണമെന്ന് തീരുമാനിച്ചു. ബിഗ് സ്‌ക്രീനില്‍ എന്നെ കാണാം എന്നൊക്കെ പറഞ്ഞാണ് താന്‍ അന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോന്നതെന്നും ഡെയിസി വ്യക്തമാക്കുന്നു.
ABOUT DAISY
