നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളൂ, എല്ലാം എന്റെ തെറ്റ് ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു നിങ്ങള്‍ ആണ് ശരി; കുറിപ്പുമായി ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇടയക്കിടെ അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു.
നോമ്പ് കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിനായിരുന്നു ഒമര്‍ ലുലുവിനെതിരെ ശക്തമായ സൈബര്‍ ആക്രമണം നടന്നത്. ഇപ്പോഴിതാ വിവാദ സംഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം പിന്‍വലിച്ചിരിക്കുകയാണ് ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;
പ്രിയ സഹോദരങ്ങളെ,
നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളൂ. നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവര്‍ ഉണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).
എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്. അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.
ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു. എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങള്‍ ആണ് ശരി.\
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....