9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് ശ്രുതി രാമചന്ദ്രന്
9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് ശ്രുതി രാമചന്ദ്രന്
9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് ശ്രുതി രാമചന്ദ്രന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രുതി രാമചന്ദ്രന്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആര്‍ക്കിടെക്ടായി കുറേക്കാലം ജോലി ചെയ്തിരുന്നു. പിജി ചെയ്യുന്നതിന് മുന്‍പായാണ് എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എന്നിട്ടാണ് കോളേജില്‍ പഠിപ്പിച്ചത്. അതിന് ശേഷമാണ് പ്രേതമെന്ന ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയത്തിനൊപ്പമായി ഇപ്പോഴും ആര്‍ക്കിടെക്ചര്‍ ജോലി ചെയ്യുന്നുണ്ട്. ചെന്നൈയിലാണ് ജനിച്ചത്. 5 വര്‍ഷത്തിന് ശേഷമായാണ് അച്ഛന് കൊച്ചിയിലേക്ക് മാറിയത്.
സിവില്‍ എഞ്ചിനീയറാണ് അദ്ദേഹം. അമ്മ ചോയ്സ് സ്കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്നു. അച്ഛനും അമ്മയും ഇപ്പോഴും ആക്ടീവാണ്. അച്ഛന്റെ അച്ഛന് ആര്‍കിടെക്ടായിരുന്നു. പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സായിരുന്നു അച്ഛന് പ്രാധാന്യം നല്‍കിയത്. കോഴ്സ് കഴിഞ്ഞ് വന്നയുടനെ തന്നെ അച്ഛന് എക്സ്പീരിയന്‍സ് വേണ്ടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ചെന്നൈയില്‍ വെച്ചായിരുന്നു ഫ്രാന്‍സിസിനെ ആദ്യമായി കാണുന്നത്. ആര്കിടെക്ചര് കോച്ചിംഗിന് പോയ സമയത്തായിരുന്നു അദ്ദേഹത്തെ കണ്ടത്. അവിടെ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. 2 മാസം കൊണ്ടായിരുന്നു ഇഷ്ടം അറിയിച്ചത്. നല്ല ക്രിയേറ്റീവാണ് ആള്. ഓര്‍ക്കുട്ടിന്റെ സമയമായിരുന്നു അത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ച് പ്രണയം പറഞ്ഞത്.
9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു. അവര്‍ കേട്ടപ്പോള്‍ തന്നെ ഓക്കെ പറയുകയായിരുന്നു. അവന് നല്ല ആളാണ്, നിന്റെ തീരുമാനമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. കല്യാണം കൊച്ചിയില്‍ വെച്ചായിരുന്നു. രാവിലെ ഹിന്ദു കല്യാണമായിരുന്നുവെന്നും ശ്രുതി പറഞ്ഞിരുന്നു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...