Connect with us

‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കാണുമ്പോള്‍’…, മിനി സ്‌കര്‍ട്ട് ധരിച്ച ചിത്രവുമായി രഞ്ജിനി ഹരിദാസ്

Malayalam

കഴിഞ്ഞ ദിവസമായിരുന്നു രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിന്റെ ചിത്രം വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ റിമ കല്ലിങ്കലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്. ‘ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, നമ്മള്‍’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്.

റിമ ധരിച്ചിരുന്നതുപോലെയുള്ള മിനി സ്‌കര്‍ട്ട് ധരിച്ചുള്ള ചിത്രമാണ് രഞ്ജിനിയും പങ്കുവെച്ചിട്ടുള്ളത്. രഞ്ജിനിയുടെ ചിത്രത്തിനും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ കമന്റുകളാണ് റിമയുടെ ചിത്രത്തിന് വന്നിരുന്നത്. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ വിമര്‍ശനം നേരിടുന്നത്. മുമ്പും ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

More in Malayalam

Trending

Recent

To Top