Connect with us

പരിക്ക് പറ്റിയപ്പോള്‍ ഡോക്ടര്‍മാര്‍ എന്റെ കാല്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു, അന്ന് തനിക്ക് സംഭവിച്ചതിനെ കുറിച്ച് ഓര്‍ത്ത് ജോണ്‍ എബ്രഹാം

News

ബോളിവുഡില്‍ ഇന്ന് നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് ജോണ്‍ എബ്രഹാം. അപകടകരമായ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതു വഴി ത്രില്‍ കണ്ടെത്തുന്ന അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ആക്ഷന്‍ രംഗങ്ങള്‍ കാണാം. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ അറ്റാക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒരിക്കല്‍ തന്നോട് ഡോക്ടര്‍ കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് വരെ പറഞ്ഞിട്ടുണ്ടെന്നാണ് ജോണ്‍ ഏബ്രഹാം പറയുന്നത്. ‘ചില സ്റ്റണ്ടുകള്‍ വളരെയധികം അപകടം നിറഞ്ഞതായിരിക്കും. എനിക്കോര്‍മ്മയുണ്ട്, ഫോഴ്‌സ് 2വില്‍ കാല്‍ മുട്ടിന് പരുക്കേറ്റു. മൂന്ന് സര്‍ജറികള്‍ വേണ്ടി വന്നു. എന്റെ വലതു കാലില്‍ ഗ്യാങ്ഗ്രീന്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ എന്റെ കാല്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എതിര്‍ത്തു. ഇല്ല പറ്റില്ല, എനിക്കത് ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഭാഗ്യത്തിന് മുംബൈയിലെ ഒരു സര്‍ജന്‍ എന്റെ സഹായത്തിനെത്തി. അദ്ദേഹമാണ് സര്‍ജറിയിലൂടെ എന്റെ കാല്‍ മുട്ടിനെ രക്ഷിച്ചത്” ജോണ്‍ പറയുന്നു. ധീരതയെന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങള്‍ പ്രതികൂലമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇത് എഴ് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഭാഗ്യത്തിന് അത് പരിഹരിക്കപ്പെട്ടു. ഞാന്‍ ഇന്ന് നടക്കുന്നുണ്ട്, സ്‌ക്വാട്ടിംഗ് ചെയ്യുന്നു, മുമ്പത്തേതിനേക്കാള്‍ വേഗവും ഫ്‌ളെക്‌സിബിളുമാണ് ഞാന്‍ ഇന്ന്്. സെറ്റിലുള്ള അഞ്ച് പേരുടെ മുന്നില്‍ നിങ്ങള്‍ക്ക് ഇവിടുന്ന് അങ്ങോട്ട് ചാടാന്‍ സാധിക്കുമെന്ന് തെളിയിച്ച് ധീരത കാണിക്കാന്‍ പോവരുത്. ഇടയ്ക്ക് പരുക്ക് പറ്റുമ്പോഴാണ് അപകടത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത്’ എന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

അതോസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ പ്രാദേശിക ഭാഷകളില്‍ അഭിനയിക്കില്ലാ എന്ന് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഞാന്‍ ഹിന്ദി നടനാണ്. മറ്റുള്ള ഭാഷകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹതാരമായി വേഷമിടാന്‍ താല്‍പര്യമില്ല. അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാന്‍ മറ്റുള്ള നടന്‍മാര്‍ ചെയ്യുന്നത് പോലെ തെലുങ്കിലോ പ്രാദേശിക ഭാഷകളിലോ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു ജോണ്‍ എബ്രഹാം പറഞ്ഞത്.

More in News

Trending