ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി!
ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി!
ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം വിജയപ്രദർശനം തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 235 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പണിങ് ദിവസം തന്നെ 57 കോടി രൂപ നേടിയിരുന്നു. ഹൃത്വിക് റോഷൻ ചിത്രം വാർ, ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്നീ ചിത്രങ്ങളുടെ റെക്കോർഡാണിപ്പോൾ പഠാൻ മറികടന്നിരിക്കുന്നത്. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ റിലീസ് ചെയ്ത് രണ്ടാം ദിവസം 29.25 കോടിയും വാർ 24.35 കോടിയുമാണ് നേടിയത്. ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തിയ പഠാൻ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർഥ് ആനന്ദാണ്. നാല് വർഷങ്ങൾക്ക് ശേഷം ഷാരൂഖ് നായകനായെത്തുന്ന ചിത്രമാണ് പഠാൻ.
സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ദീപിക പദുക്കോണിനും ജോണ്‍ എബ്രഹാമിനും ഒപ്പം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിവരും അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.
ഇന്ത്യക്കെതിരായ രക്ത്ബീജ് എന്ന ഓപ്പറേഷൻ പഠാനും അദ്ദേഹത്തിന്റെ ഏജൻസിയും ചേർന്ന് എങ്ങനെ തകർക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ജോൺ എബ്രഹാമാണ് വില്ലനായെത്തുന്നത്. നായികയായെത്തുന്ന ദീപികയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരെ തിയറ്ററിൽ നിറച്ച സിനിമയാണ് പഠാൻ . ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഈ കിങ് ഖാൻ മാജിക് .