Connect with us

‘അവർ നിലനിൽപ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്; അത് വെച്ച് സ്വഭാവത്തെ വിലയിരുത്തരുത്; മകൾക്ക് ആര്യയുടെ ഉപേദശം!

Malayalam

‘അവർ നിലനിൽപ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്; അത് വെച്ച് സ്വഭാവത്തെ വിലയിരുത്തരുത്; മകൾക്ക് ആര്യയുടെ ഉപേദശം!

‘അവർ നിലനിൽപ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്; അത് വെച്ച് സ്വഭാവത്തെ വിലയിരുത്തരുത്; മകൾക്ക് ആര്യയുടെ ഉപേദശം!

ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ബിഗ് ബോസ് ഷോ ആരാധകർ കാണുന്നത് .
ഇന്ത്യയിൽ ഏറ്റവും കാഴ്ചക്കാരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം അടക്കം വിവിധ ഭാഷകളിൽ ബിഗ് ബോസ് നടക്കുന്നുണ്ട്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് നടന്നത്. അതിൽ രണ്ടാം സീസണിൽ ചില സാങ്കേതിക കാരണങ്ങളാൽ ഫിനാലെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്മ ലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്.

ഷോ തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനോടകം ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്ന് എപ്പിസോഡുകളിൽ നിന്നും വ്യക്തമായി കഴിഞ്ഞു. ആദ്യ ആഴ്ചയിലെ എലിമിനേഷൻ എപ്പിസോഡിൽ ക്യാപ്റ്റൻ നവീൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും നോമിനേഷനിൽ ആയിരിക്കുകയാണ്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്ന് കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.കൂടാതെ വൈൽഡ് കാർഡ് എൻട്രിക്കായും എല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവും നന്നായി മത്സരിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ ആര്യ. ആ സീസണിൽ ഫിനാലെ ഇല്ലാതിരുന്നതിനാലാണ് ആര്യ അടക്കമുള്ള മത്സരാർഥികൾക്ക് അവസാന നൂറ് ദിവസം വരെ വീട്ടിൽ തുടരാൻ കഴിയാതിരുന്നത്. ബിഗ് ബോസിൽ പങ്കെടുത്ത ശേഷം ആര്യയുടെ സ്ട്രാറ്റജി മോശം ആണെന്നും ആളുകളെ മോശമായി ചിത്രീകരിച്ചാണ് ആര്യ തന്റെ നിലനിൽപ്പ് നോക്കുന്നത് എന്നും ചൂണ്ടികാട്ടി താരത്തിനെതിരെ വലിയ പ്രതിഷേധം ബിഗ് ബോസിൽ നിന്നും വന്ന ശേഷവും ഉണ്ടായിരുന്നു.

ഇപ്പോൾ നാലാം സീസണിനെ കുറിച്ച് ആര്യയും മകളും സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ബിഗ് ബോസ് നാലാം സീസൺ കാണാൻ താൽപര്യം തോന്നുന്നില്ലെന്നാണ് താരത്തിന്റെ മകൾ റോയ പറയുന്നത്. ഇടയ്ക്കിടെ മത്സരാർ‌ഥികൾ തമ്മിൽ അടി നടക്കുന്നതിനാലാണ് ഷോ കാണാൻ ഇഷ്ടമില്ലെന്നും റോയ ആര്യ പകർത്തിയ വീഡിയോയിൽ വ്യക്തിമായി പറയുന്നുണ്ട്.

മകളുടെ അഭിപ്രായം കേട്ട ശേഷം ആര്യ ചോദിച്ചത് ഇങ്ങനെയായിരുന്നു ‘അവർ നിലനിൽപ്പിന്റെ ഭാഗമായാണ് വഴക്ക് കൂടുന്നത്. അവരുടെ ആ സ്വഭാവം മാത്രം വെച്ച് നീ മത്സരാർഥികളുടെ സ്വഭാവത്തെ വിലയിരുത്തുമോ?’ എന്നാണ് ആര്യ ചോദിച്ചത്.ശേഷം അത്തരത്തിൽ വിലയിരുത്തരുതെന്നും ഷോ കണ്ട ആസ്വദിക്കുക മാത്രമെ ചെയ്യാൻ പാടുള്ളൂവെന്നും ആര്യ മകളെ ഉപദേശിക്കുന്നുണ്ട്. ബഡായി ബംഗ്ലാവാണ് ആര്യയുടെ കരിയർ മാറി മറ്റിമറിച്ചതെന്ന് നിസംശയം പറയാനാകും.

ആ വേദിയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ബേസിൽ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലേക്ക് ആര്യയെ ക്ഷണിച്ചത്. ചെറുതെങ്കിലും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു വേഷമായിരുന്നു അത്. അടുത്ത സുഹൃത്ത് രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ അടക്കം പതിനഞ്ചോളം ചിത്രങ്ങളിൽ ആര്യ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു.ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന സ്റ്റാർട്ട് മ്യൂസിക്, ആരാദ്യം പാടും മ്യൂസിക്കൽ ഗെയിം ഷോ എന്നിവയുടേയും അവതാരകയായിരുന്നു ആര്യ. സമൂഹമാധ്യമങ്ങളിലും ആര്യ സജീവമാണ്.

സിംഗിൾ പേരന്റായ താരം മകൾ റോയയുമൊത്തുള്ള നിമിഷങ്ങളാണ് ഏറ്റവും കൂടുതലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കാറുള്ളത്. തനിക്ക് അഭിനയം മാത്രമല്ല ഫാഷൻ ഡിസൈനിങ്ങും വഴങ്ങുമെന്ന് തെളിയിച്ച താരം 2018ൽ വഴുതക്കാട് ഒരു ബുട്ടീക്കും തുടങ്ങിയിരുന്നു.

about arya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top