കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ ഇനി അഞ്ചുനാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലം… പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. രാവിലെ 9-ന് സരിത തിേയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ മുഖ്യാതിഥിയായി കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം. മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു
ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് ടി. ജെ. വിനോദ് എംഎല്‍എ, ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍ എന്നിവര്‍ പ്രകാശനം ചെയ്യും. അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടി റാണി ജോര്‍ജ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, സെക്രട്ടറി സി അജോയ്, സംവിധായകന്‍ ജോഷി എന്നിവര്‍ പങ്കടുത്തിരുന്നു.
സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 68 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ...
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ്‍ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...