Connect with us

പുതുപുത്തന്‍ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

പുതുപുത്തന്‍ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പുതുപുത്തന്‍ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍. പുതിയ കാറിനൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. മഞ്ഞയും കറുപ്പും നിറത്തിലുള്ള വണ്ടിയാണ് മഞ്ജു സ്വന്തമാക്കിയത്.

കറുപ്പ് കാറില്‍ താരത്തിന്റെ താല്‍പ്പര്യ പ്രകാരം മഞ്ഞ നിറം നല്‍കുകയായിരുന്നു. പോര്‍ഷെ കാറുകളെ അനുസ്മരിപ്പിക്കുന്ന റേസിങ് യെല്ലോ നിറമാണ് വാഹനത്തിന്. കൂടാതെ ബോണറ്റില്‍ പിയാനോ ബ്ലാക് സ്‌റ്റൈപ്‌സും സിറാമിക് കോട്ടിങ്ങും നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ കാല്‍ഗറി എന്ന ഡീറ്റൈയ്ലിങ് സ്ഥാപനമാണ് മിനിക്ക് നിറം മാറ്റി നില്‍കിയത്.

ഏകദേശം 52 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. മലയാള സിനിമാ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ഇത്. മിനി കൂപ്പര്‍ കൂടാതെ ലാന്‍ഡ് റോവര്‍ വേളാറും താരത്തിന്റെ ഗാരിജിലുണ്ട്. മൂന്നാം തലമുറ മിനി ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് മിനി കൂപ്പര്‍ എസ്ഇ. ഒറ്റ ചാര്‍ജില്‍ 235 മുതല്‍ 270 കിലോമീറ്റര്‍ വരെ പിന്നിടാന്‍ മിനി കൂപ്പര്‍ എസ് ഇക്കാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ വാഗ്ദാനം.

പരമാവധി 184 എച്ച് പി(അഥവാ 135 സകിലോ വാട്ട്) വരെ കരുത്തും 270 എന്‍ എം ടോര്‍ക്കുമാണ് കാറിലെ വൈദ്യുത മോട്ടോര്‍ സൃഷ്ടിക്കുക. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെയാണു കാറിന്റെ പരമാവധി വേഗം. 7.3 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാനും ഈ മിനിക്കാവും. നോര്‍മല്‍ ചാര്‍ജിങ് മോഡില്‍ മൂന്നര മണിക്കൂറില്‍ വാഹനം ഫുള്‍ ചാര്‍ജാകും. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി 35 മിനിറ്റില്‍ ബാറ്ററി 80% ചാര്‍ജ് ചെയ്യാം.

More in Malayalam

Trending

Recent

To Top