News
ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്; എല്ലാത്തിനും കാരണം ആ ഒരു തെറ്റിദ്ധാരണ
ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്; എല്ലാത്തിനും കാരണം ആ ഒരു തെറ്റിദ്ധാരണ

കഴിഞ്ഞദിവസമാണ് അക്ഷര ഹാസന് പ്രധാന വേഷത്തിലെത്തിയ അച്ചം മടം നാണം പയിര്‍പ്പ് എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ അക്ഷരയ്ക്കെതിരെയും ചിത്രത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അക്ഷരയുടെ കഥാപാത്രം മെഡിക്കല്‍ സ്റ്റോറില്‍ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന സീനാണ് പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചത്.
ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അക്ഷര. ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ ഒരു തെറ്റുമില്ല.
ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ… ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് അക്ഷര പറയുന്നു.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് രാജാരാമമൂര്ത്തി രചനയും സംവിധാനവും നിര്‍വഹിച്ച അച്ചം മടം നാണം പയിര്പ്പ സംസാരിക്കുന്നത്. ശ്രേയ ദേവ് ദുബെ ഛായാഗ്രഹം നിര്‍വഹിച്ച ചിത്രം അഡല്‍ട്ട് കോമഡി ജോണറാണ് .അഞ്ജന ജയപ്രകാശ്, മാല്‍ഗുഡി ശുഭ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...