Connect with us

ബിഗ് ബോസ് വീട്ടി ആദ്യ പ്രണയം തുടങ്ങി; “ഡോക്ടർ + ദിൽഷ = ‘ദോശ'”; ബ്ലെസ്ലിക്ക് എട്ടിൻ്റെ പണി കൊടുത്ത് ബിഗ്ബോസ് ; ധനം ചെയ്യാനുള്ള ബ്ലെസ്ലിയുടെ മനസ് ആരും കാണാതെ പോകരുത്!

Malayalam

ബിഗ് ബോസ് വീട്ടി ആദ്യ പ്രണയം തുടങ്ങി; “ഡോക്ടർ + ദിൽഷ = ‘ദോശ'”; ബ്ലെസ്ലിക്ക് എട്ടിൻ്റെ പണി കൊടുത്ത് ബിഗ്ബോസ് ; ധനം ചെയ്യാനുള്ള ബ്ലെസ്ലിയുടെ മനസ് ആരും കാണാതെ പോകരുത്!

ബിഗ് ബോസ് വീട്ടി ആദ്യ പ്രണയം തുടങ്ങി; “ഡോക്ടർ + ദിൽഷ = ‘ദോശ'”; ബ്ലെസ്ലിക്ക് എട്ടിൻ്റെ പണി കൊടുത്ത് ബിഗ്ബോസ് ; ധനം ചെയ്യാനുള്ള ബ്ലെസ്ലിയുടെ മനസ് ആരും കാണാതെ പോകരുത്!

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങിയപ്പോൾ തന്നെ മത്സരം കടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ ട്രോളുകളും തരംഗമായി മാറി. ഡോക്ടർ മച്ചാൻ ഈ സീസണിലെ ആദ്യ ലവ് സ്ട്രാറ്റജി പിടിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ദിൽഷ പ്രസന്നനുമായാണ് ഡോക്ടർ മച്ചാൻ ലവ് സ്ട്രാറ്റജി പിടിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. ഈ ലവ് കോമ്പോ വർക്കൌട്ട് ആവുകയാണെങ്കിൽ ഈ ജോഡി ഡോക്ടർ + ദിൽഷ = ‘ദോശ എന്നറിയപ്പടുമെന്നും ട്രോളന്മാർ പറയുന്നു.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങി ഓരോരുത്തരെ പരിചയപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ് മത്സരാര്‍ത്ഥികള്‍ പരസ്പരം. കൂടെ പ്രേക്ഷകരും. രണ്ട് ദിവസം പിന്നിടുമ്പോള്‍ മത്സരവും കൂടുതൽ ക്രൂക്ക്ഡ് ആകുകയാണ്.

ഡോക്ടര്‍ മച്ചാന്‍ എന്ന് അറിയപ്പെടുന്ന ഡോ റോബിന്‍ കൃത്യമായ ഗെയിം സ്ട്രാറ്റജിയോടെയാണ് ബിഗ്ഗ് ബോസ് ഹൗസിലേക്ക് കടന്നത് എന്ന് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ വ്യക്തമാണെന്നാണ് മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും ഉയർന്നു വന്നിരിക്കുന്ന ചർച്ചകൾ. ആരുടെയും വികാരങ്ങള്‍ മാനിക്കാതെ തുറന്ന് സംസാരിക്കുന്ന രീതി ഇതിനോടകം വിമര്‍ശനങ്ങള്‍ നേടുകയും ചെയ്തു. മത്സരം കടുക്കുന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും തരംഗമായി മാറുകയാണ്.

കഴിഞ്ഞ ദിവസം പാവക്കളിയും അതിനെ ചുറ്റിപ്പറ്റിയുള്ള ഗെയിമുകളും ആയിരുന്നു ഷോ. ഹൗസില്‍ അവിടെയും ഇവിടെയും ആയി വച്ചിരുന്ന നാല് പാവകള്‍ സ്വന്തമാക്കുന്നവരിൽ നിന്നായിരുന്നു ഗെയിം തുടങ്ങിയത്. അങ്ങനെ കൈയ്യൂക്കു കൊണ്ട് പാവയെ കൈക്കലാക്കിയ റോൺസൺ വിൻസെൻ്റിനും ട്രോളുകളുണ്ട്.

കഴിക്കാനായി അകത്ത് പ്രവേശിക്കാൻ ഡെയ്സിക്ക് വലിയ പാവ കൈമാറിയ ബ്ലെസ്ലീയെ സലീം കുമാറിനോട ഉപമിച്ചും ട്രോളുകളുണ്ട്. വടികൊടുത്ത് അടിവാങ്ങുകയായിരുന്നു ബ്ലെസ്ലീ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫുഡ് കഴിക്കാനായി അകത്ത് കയറാൻ ഡെയ്സിക്ക് പാവ കൈമാറിയ ബ്ലെസ്ലി പിന്നീട് വീടിന് പുറത്തുള്ളവരുടെ കൂട്ടത്തിലേക്ക് മാറുകയായിരുന്നു.

മത്സരാർത്ഥികളുടെ കദന കഥകൾ കേട്ട് കണ്ണീരടക്കാനാവാതെ കരഞ്ഞ മറ്റു മത്സരാർത്ഥികളെയും ട്രോളന്മാർ ട്രോളുകൊണ്ട് ആറാട്ടിൽ നിറയ്ക്കുകയാണ്. എല്ലാവരും സെറ്റിയിലിരിക്കുമ്പോൾ വെറും നിലത്ത് കിടന്ന ലക്ഷ്മി പ്രിയയെ എളിമയുടെ പ്രതീകമെന്ന് പറഞ്ഞാണ് ട്രോളന്മാർ ആക്കിയത്. ലക്ഷ്മി പ്രിയയെ ഉടൻ തെന്നെ മറ്റു മത്സരാർത്ഥികൾ പഞ്ഞിക്കിടാനുള്ള സാധ്യത കാണുന്നുണ്ട്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top