Connect with us

‘ഇത് കാണുമ്പോൾ കുറച്ച് എണ്ണത്തിന് കുരുപൊട്ടും. പൊട്ടിക്കോ… നിങ്ങൾക്ക് പൊട്ടാൻ വേണ്ടി തന്നെയാണ് പറഞ്ഞത്’; എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്….; വിളിച്ചുകൂവി വീണ്ടും റോബിൻ!

News

‘ഇത് കാണുമ്പോൾ കുറച്ച് എണ്ണത്തിന് കുരുപൊട്ടും. പൊട്ടിക്കോ… നിങ്ങൾക്ക് പൊട്ടാൻ വേണ്ടി തന്നെയാണ് പറഞ്ഞത്’; എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്….; വിളിച്ചുകൂവി വീണ്ടും റോബിൻ!

‘ഇത് കാണുമ്പോൾ കുറച്ച് എണ്ണത്തിന് കുരുപൊട്ടും. പൊട്ടിക്കോ… നിങ്ങൾക്ക് പൊട്ടാൻ വേണ്ടി തന്നെയാണ് പറഞ്ഞത്’; എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്….; വിളിച്ചുകൂവി വീണ്ടും റോബിൻ!

ബി​ഗ് ബോസ് സീസൺ ഫോർ ഇപ്പോൾ അറിയപ്പെടുന്നത് ഡോ.റോബിൻ രാധാകൃഷ്ണന്റെ പേരിലാണ് . കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയായിരിക്കുകയാണ് റോബിൻ. ബി​​ഗ് ബോസ് സീസൺ ഫോർ വിജയിക്ക് പോലും ഇത്രത്തോളം ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. എഴുപത് ദിവസമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഭാ​ഗമായി ഹൗസൽ താമസിക്കാൻ റോബിന് സാധിച്ചത്.

ശേഷം പത്താം ആഴ്ചയിൽ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. റോബിൻ പുറത്തായില്ലായിരുന്നുവെങ്കിൽ റോബിൻ ആയിരുന്നു ഈ സീസണിലെ ടൈറ്റിൽ വിജയിയാകേണ്ടിയിരുന്നത്.

അതേസമയം റോബിൻ പുറത്തായപ്പോൾ മുതൽ ബി​ഗ് ബോസ് ഷോയ്ക്കും സംഘാടകർക്കും നേരെ വലിയ പ്രതിഷേധം റോബിൻ ആരാധകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായി. പലരും ഹോട്ട്സ്റ്റാർ ആപ്പ് മൊബൈലിൽ നിന്നും നീക്കം ചെയ്യുകവരെ ചെയ്തിരുന്നു. നാലാം സീസണിൽ‌ ഇരുപത് മത്സരാർഥികളാണ് റോബിന് ഉൾപ്പടെ ടൈറ്റിലിന് വേണ്ടി മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു.

പിആർ വർക്ക് റോബിന് വേണ്ടി നടക്കുന്നതിനാലാണ് ഇത്രയേറെ ആരാധകരെ റോബിന് സംഘടിപ്പിക്കാൻ കഴിഞ്ഞത് എന്നാണ് റോബിനെ വെറുക്കുന്നവർ പറയുന്നത്.

അതേസമയം സീസൺ ഫോർ വിജയിയാകേണ്ടയിരുന്നത് ബ്ലെസ്ലിയായിരുന്നുവെന്നും അതിനിടയിൽ റോബിൻ ചില കളികൾ നടത്തിയതുകൊണ്ടാണ് ദിൽഷാ ഒന്നാമതെത്തിയത് എന്നും പരാതിപറയുന്നവരും ഉണ്ട്.

ബി​ഗ് ബോസ് നാലാം സീസൺ അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും റോബിന് നേരെ വലിയ രീതിയിൽ ഡീ​ഗ്രേഡിങ് നടക്കുന്നുണ്ട്. ഇപ്പോൾ അതിനെല്ലാം എതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് റോബിൻ.

തിരുവന്തപുരത്ത് ഒരു ഉ​ദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴാണ് ഹേറ്റേഴ്സിനുള്ള മറുപടി റോബിൻ നൽകിയത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തോ എനിക്ക് ഒരു കുന്തവുമില്ല എന്ന്
റോബിൻ ഉറക്കെ വിളിച്ചുപറയുകയായിരുന്നു.

ആരാധകരുടെ മുന്നിൽ തന്റെ മാസ്റ്റർ പീസ് ഡയലോ​ഗുകൾ അലറി വിളിച്ച് പറഞ്ഞാണ് റോബിൻ തന്റെ ഹേറ്റേഴ്സിനുള്ള മറുപടി നൽകിയത്. ഇത് കാണുമ്പോൾ കുറച്ച്എണ്ണത്തിന് കുരുപൊട്ടും. പൊട്ടിക്കോ… നിങ്ങൾക്ക് പൊട്ടാൻ വേണ്ടി തന്നെയാണ് പറഞ്ഞത്.

എന്നെ വെറുക്കുന്ന ഭയങ്കര പെർഫെക്ടായിട്ടുള്ള പലരും പറഞ്ഞു ഞാൻ എന്ത് സോഷ്യൽ മെസേജാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന്.’

‘ഒരു ചെറിയ മെസേജ് പറയാം… അവനവന്റെ കാര്യം നോക്കി നിങ്ങൾ ജീവിക്കുക മനസിലായില്ലേ. അനാവശ്യമായി മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടാതിരിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക. ഡീ​ഗ്രേഡിങ് പലതരത്തിൽ നടക്കുന്നുണ്ട്.’

അത് ഞാൻ ഇഷ്ടപ്പെടുന്ന കാര്യമല്ല. അങ്ങോട്ടുമിങ്ങോട്ടും ഡീ​ഗ്രേഡ് ചെയ്യണ്ട. എല്ലാവരും ഹാപ്പിയായി ഇരിക്കുക. മൂവി സെപ്റ്റംബറിൽ തുടങ്ങുമായിരിക്കും. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ എന്നെ എത്രമാത്രം തളർത്താൻ ശ്രമിച്ചാലും ഞാൻ തിരിച്ച വരും. അതുകൊണ്ട് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം നിങ്ങൾ ചെയ്തോളു. എനിക്ക് ഒരു കുന്തവുമില്ല.

ഞാൻ അടിച്ച് അടിച്ച് മുന്നോട്ട് വരും. തളർത്താൻ വേണ്ടി നിങ്ങൾ ശ്രമിച്ചോളു ഒരു കാര്യവുമില്ല. നിങ്ങൾ വെറുതെ നിങ്ങളുടെ സമയം കളയുകയാണ്. ഇത് ആള് വേറെയാണ്. ഞങ്ങൾ തിരുവനന്തപുരംകാർ പണ്ടെ കലിപ്പാണ് എന്നും റോബിൻ പറഞ്ഞു.

about robin

More in News

Trending