Malayalam
ഒരു സസ്പെന്സുണ്ടെന്ന് സൂരജ്; ഉര്‍വ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം
ഒരു സസ്പെന്സുണ്ടെന്ന് സൂരജ്; ഉര്‍വ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം
പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സൂരജ്. ദേവ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ് താരം.
ഇപ്പോഴിതാ കരിയറിലെ ഒരു സസ്പെന്‍സ് വിശേഷം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൂരജ്. നടി ഉര്‍വ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു സസ്പെന്‍സുണ്ട് എന്നാണ് സൂരജ് ആരാധകരോട് താരം അറിയിക്കുന്നത്. മാത്രമല്ല വലിയ സര്‍പ്രൈസാണെന്നും ചിത്രത്തോടൊപ്പം സൂരജ് കുറിക്കുന്നു.
പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ സിനിമയാണോ അതോ സീരിയലിലെ സസ്പെന്‍സാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുമായാണ് പ്രേക്ഷകര്‍ ദേവയ്ക്ക് മുമ്ബിലെത്തുന്നത്. എന്നാല്‍ ഇതിന് താരം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.അതോടൊപ്പം തന്നെ പരമ്ബരയില്‍ ദേവയായി എത്തിയ സൂരജ് സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ്. സൂരജിന്‍്റെ വിശേഷങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രിയം നേടിയ പരമ്ബര പാടാത്ത പൈങ്കിളി വ്യത്യസ്തമായ കഥയാണ് പറയുന്നത്.
