45 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.ജി.എഫ് ചാപ്റ്റര്‍ ടു എനിക്ക് പുതിയൊരു അനുഭവമായിരുന്നു, ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചത് തന്റെ ഭാര്യയായിരുന്നുവെന്ന് സഞ്ജയ് ദത്ത്

ഇന്ത്യയൊട്ടാകെ ആരാധകരുള്ള ചിത്രമാണ് കെജിഎഫ്. ആദ്യ പാര്‍ട്ടിന് മികച്ച പ്രതികരണങ്ങള്‍ ആയതിനാല്‍ തന്നെ കെ ജി എഫ് ചാപ്റ്റര്‍ 2 വിന്റെ റിലീസ് ദിനമായ ഏപ്രില്‍ 14നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ നായകനായ റോക്കിയ്ക്കൊപ്പം വന്‍ സ്വീകാര്യതയാണ് അധീരയ്ക്കും ലഭിക്കുന്നത്.
തനിക്ക് കെ.ജി.എഫ് ഒരു പുതിയ അനുഭവമായിരുന്നു എന്നും ഒരു കുടുംബം പോലെ ആയിരുന്നു എന്നുമാണ് സഞ്ജയ് പറയുന്നത്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.ജി.എഫ് ചാപ്റ്റര്‍ ടു എനിക്ക് പുതിയൊരു അനുഭവമായിരുന്നു. ഒരു കൂട്ടായ സമര്‍പ്പണം തന്നെയായിരുന്നു ഈ സിനിമ. ഞങ്ങള്‍ ഒരു ഫാമിലിയായിരുന്നു.
സിനിമയ്ക്കായി പ്രവര്‍ത്തിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ സ്പോട്ട് ബോയ് വരെ ഒത്തുചേര്‍ന്ന് ഈ സിനിമ ചെയ്തത് എന്ന് ഇതില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് തോന്നി. ആദ്യം തന്നെ യഷിന് നന്ദി പറയുന്നു. അദ്ദേഹം മികച്ച ഒരു സഹതാരമാണ്. വളരെ വിനയാന്വിതനായ മനുഷ്യനാണ് അദ്ദേഹം.
യാഷ് എന്റെ ഇളയ സഹോദരനെ പോലെയാണ്. നീകിനും ഒരുപാട് നന്ദി. എന്നെ അധീര ആക്കിയതിന്. ഏറ്റവുമധികം നന്ദി പറയുന്നത് എന്റെ ഭാര്യയോടാണ്. കാരണം കെ.ജി.എഫ് ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചത് അവളാണ് എന്ന് സഞ്ജയ് ദത്ത് പറഞ്ഞു.
കെജിഎഫ് ആദ്യ ഭാഗം ഇറങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് വരാന്‍ പോകുന്നത്. മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്ലര് മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തത്.1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രകാശ് രാജ്, രവീണ ടണ്ടന്, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...