Connect with us

കുലസ്ത്രീ ഫെമിനിസ്റ്റ് യുദ്ധം; ബിഗ് ബോസ് തകർക്കും, ലക്ഷ്മി പ്രിയ ടാർഗറ്റഡ് ;ഇനിയാണ് കളി

Malayalam

കുലസ്ത്രീ ഫെമിനിസ്റ്റ് യുദ്ധം; ബിഗ് ബോസ് തകർക്കും, ലക്ഷ്മി പ്രിയ ടാർഗറ്റഡ് ;ഇനിയാണ് കളി

കുലസ്ത്രീ ഫെമിനിസ്റ്റ് യുദ്ധം; ബിഗ് ബോസ് തകർക്കും, ലക്ഷ്മി പ്രിയ ടാർഗറ്റഡ് ;ഇനിയാണ് കളി

കഴിഞ്ഞ മൂന്ന് ബിഗ് ബോസ് സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ സീസണ്‍ ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് മുതല്‍ ടാസ്‌ക്കില്‍ വരെ അത് പ്രകടമാണ്. മാര്‍ച്ച 27 ന് ആഘോഷകരമായി തുടങ്ങിയ ബിഗ്‌ബോസ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. മത്സരാർഥികളെല്ലാം അവരവരുടേതായ വഴികൾ സ്വീകരിച്ച് വീട്ടിൽ പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ എപ്പിസോഡ് തന്നെ വളരെ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പതിവുകൾ തെറ്റിച്ച് മത്സരാർഥികളെപ്പോലും ഞെട്ടിച്ചുകൊണ്ട് മാധ്യമസംഗമമായിരുന്നു ബിഗ് ബോസ് വീട്ടിൽ നടന്നത്. സ്വന്തം ജീവിതകഥകൾ പറയാനായി തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരുന്ന മത്സരാർഥികൾക്ക് ലഭിച്ച ആദ്യത്തെ ട്വിസ്റ്റ് കൂടിയായിരുന്നു പത്രസമ്മേളനം.

ഷോയിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ മത്സരാർഥികൾ ആശയവിനിമയം നടത്തുന്ന ഒരേയൊരാൾ അവതാരകനായ മോഹൻലാൽ മാത്രമായിരുന്നു. സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ മുന്നോട്ട് വെച്ച അഭിപ്രായം ആയിരുന്നു മത്സരാർഥികളുടെ കണ്ണീർ കഥകൾ അവതരിപ്പിക്കുന്ന ടാസ്ക് വേണ്ട എന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മത്സരാർഥികളുടെ കദനകഥ പറയാനുള്ള അവസരം കൊടുത്തിരുന്നു. മൂന്ന് സീസണിലും ഈ സെഗ്മെന്റ് ഉൾപ്പെടുത്തിയതോടെയാണ് പ്രേക്ഷകർ പ്രതികരിച്ച് തുടങ്ങിയത്.

ബിഗ്ഗ് ബോസ് തുടങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഹൗസിനുള്ളില്‍ തന്നെ ഏറ്റവും അധികം ശത്രുക്കളെ നേടിയ മത്സരാര്‍ത്ഥിയായി ലക്ഷ്മിപ്രിയ മാറിയിരിയ്ക്കുകയാണ്. ശത്രുത എന്ന് പറയാന്‍ സാധിയ്ക്കില്ല, മറ്റുള്ളവര്‍ക്ക് ശല്യമാവുന്നു എന്ന വാക്ക് ആയിരിയ്ക്കും കൂടുതല്‍ ഉചിതം. കൂട്ടത്തില്‍ പ്രായം കുറച്ച് അധികമുള്ള ആള് എന്ന നിലയിലും കരിയറില്‍ കുറച്ച് സിനിയോരിറ്റി ഉണ്ട് എന്ന നിലയിലും അധികാരമെടുക്കാന്‍ ലക്ഷ്മിപ്രിയ സംസാരിക്കുന്നുവത്രെ.

സുചിത്രയാണ് തന്റെ അഭിപ്രായം മുന്നോട്ട് വച്ചത്. എനിക്കൊരു തോന്നലുണ്ട്, ഞാന്‍ പറയുന്നത് തെറ്റാണ് എന്നുണ്ടെങ്കില്‍ എന്നെ തിരുത്തണം എന്ന് പറഞ്ഞ് കൊണ്ട് ആണ് സുചിത്ര പറയുന്നത്. പക്ഷെ പേര് പറയുന്നില്ല. ഇവിടെ നമ്മള്‍ തിരഞ്ഞെടുത്ത ആള് അല്ലാതെ മറ്റൊരാള്‍ അമിതമായ അധികാരം കാണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന് ധന്യയോടും റോണ്‍സണിനോടും ചോദിക്കുകയായിരുന്നു.

സുചിത്രയ്ക്ക് മാത്രമല്ല, എല്ലാവര്‍ക്കും അത് തോന്നിയിട്ടുണ്ട്. നമ്മളത് മൈന്റ് ചെയ്യേണ്ട എന്ന് റോണ്‍സണും ധന്യയും സുചിത്രയോട് പറയുന്നു. എനിക്ക് ഇന്നലെ മുതല്‍ അത് ഫീല്‍ ചെയ്യുന്നുണ്ട് എന്നാണ് റോണ്‍സണ്‍ പറയുന്നത്. അത് ചെയ്യ്, ഇത് ചെയ്യ് അങ്ങനെ ചെയ്യ് എന്നുള്ള പറച്ചില്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അടിമയെ പോലെയാണ് എന്ന് തോന്നിപോകും എന്ന് സുചിത്ര പറഞ്ഞു.

കുലസ്ത്രീ കളികള്‍ ആണ് നിമിഷയ്ക്കും ജാസ്മിനും പിടിക്കാത്തത്. നമ്മളുടെ കാറ്റഗറി (ഉദ്ദേശിച്ചത് പ്രായവും ചിന്താഗതിയും) പെടുന്ന ആരും ഉണ്ടാവില്ലേ എന്ന് ഞാന്‍ ഭയന്നിരുന്നു എന്ന് ജാസ്മിന്‍ പറയുമ്പോള്‍ ആണ് നേരത്തെ കുലസ്ത്രീകളായും, ഫെമിനിസ്റ്റുകളായും ലക്ഷ്മിപ്രിയ തരംതിരിച്ച് സംസാരിച്ചതിനെ കുറിച്ച് നിമിഷയും പറഞ്ഞത്.

കഴിഞ്ഞ ദിവസവും ലക്ഷ്മിപ്രിയയുടെ കുലസ്ത്രീ പെരുമാറ്റം വിമര്‍ശനങ്ങള്‍ നേടിയിരുന്നു. രാത്രി കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോയ തന്നെ ശാരീരികമായും മാനസികമായും മര്‍ദ്ദിച്ച അച്ഛനെയും അമ്മയെയും കുറിച്ച് നിമിഷ വികാരഭരിതമായി സംസാരിക്കുമ്പോള്‍, ‘പടിപ്പിച്ച് ഇത്രയും ആക്കിയ അച്ഛനും അമ്മയ്ക്കും നമ്മളെ ശാസിക്കാനുള്ള അധികാരമുണ്ട്’ എന്ന തരത്തിലാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. അതിനോട് അപ്പോള്‍ തന്നെ ജാസ്മിന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

about lakshmi priya biggboss

More in Malayalam

Trending

Recent

To Top