Connect with us

ആ രണ്ടുപേരും പെണ്ണിനെ പ്രണയിക്കുന്നു ;മലയാളികൾക്കിത് ചരിത്ര സംഭവം; ഒരു വീട്ടിൽ രണ്ടു പേരും ലെസ്ബിയൻസ്;മലയാളി വീട്ടമ്മമാർ എന്ത് പറയുമെന്നറിയാൻ ബിഗ് ബോസ് പ്രേക്ഷകർ!

Malayalam

ആ രണ്ടുപേരും പെണ്ണിനെ പ്രണയിക്കുന്നു ;മലയാളികൾക്കിത് ചരിത്ര സംഭവം; ഒരു വീട്ടിൽ രണ്ടു പേരും ലെസ്ബിയൻസ്;മലയാളി വീട്ടമ്മമാർ എന്ത് പറയുമെന്നറിയാൻ ബിഗ് ബോസ് പ്രേക്ഷകർ!

ആ രണ്ടുപേരും പെണ്ണിനെ പ്രണയിക്കുന്നു ;മലയാളികൾക്കിത് ചരിത്ര സംഭവം; ഒരു വീട്ടിൽ രണ്ടു പേരും ലെസ്ബിയൻസ്;മലയാളി വീട്ടമ്മമാർ എന്ത് പറയുമെന്നറിയാൻ ബിഗ് ബോസ് പ്രേക്ഷകർ!

തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസിലെത്തിയവരില്‍ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപര്‍ണ മള്‍ബറി. മലയാളം ഷോയിലെത്തിയ നോണ്‍ മലയാളിയാണ് അപര്‍ണ. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന, മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം പറയുന്ന താരമാണ് അപര്‍ണ. സ്വവര്‍ഗാനുരാഗിയായ അപര്‍ണ ഒരിക്കല്‍ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു അപര്‍ണ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്.

വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യന്‍ സ്‌റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹമെന്നും നിലവിളക്കൊക്കെയുണ്ടായിരുന്നു എന്നും അപര്‍ണ പറയുന്നു. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ കാര്‍ഡിയോളജിസ്റ്റാണ്. ഫ്രാന്‍സിലാണ് ജോലി ചെയ്യുന്നത്. അവളെന്റെ ഹൃദയം അടിച്ചുമാറ്റിയെന്ന് മലയാളി ശൈലിയില്‍ പറയുന്നുണ്ട് അപര്‍ണ.

സ്വവര്‍ഗ പ്രണയവും വിവാഹമൊന്നും സമൂഹത്തിന്റെ കണ്ണില്‍ ഇപ്പോഴും സ്വഭാവികമായ ഒന്നായി മാറിയിട്ടില്ല. ഇന്നും പലരും തെറ്റായ കാഴ്ചപ്പാടുകളോടെയാണ് സ്വവര്‍ഗാനുരാഗികളെ കാണുന്നതില്‍. അതിനാല്‍ വേണ്ട വിദ്യാഭ്യാസം കൊടുത്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമാണ് ഇങ്ങനെയുള്ള വിവാഹം എന്നാണ് അപര്‍ണ പറയുന്നത്. അതുകൊണ്ട് തന്നെ ആദ്യമൊക്കെ എല്ലാരോടും പറയാന്‍ പേടിയായിരുന്നു എന്നും അപര്‍ണ തുറന്നു പറയുന്നു.

എന്നാല്‍ എന്നെപ്പോലെ കുറേപേരുണ്ടാവും, അവരെയൊക്കെ സഹായിക്കാമല്ലോയെന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും അപര്‍ണ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചതോടെ ഒരുപാട് മെസേജുകളാണ് വന്നത്. നിങ്ങളെപ്പോലൊരു റോള്‍ മോഡല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്ക് വന്നതെന്നൊക്കെയായിരുന്നു കമന്റുകള്‍ എന്നും അപര്‍ണ ഓര്‍ക്കുന്നു.

തങ്ങളുടെ പ്രണയ കഥയും അപര്‍ണ പങ്കുവെക്കുന്നുണ്ട്.
3 വര്‍ഷത്തെ പ്രണയമായിരുന്നു തങ്ങളുടേതെന്നാണ് അപര്‍ണ പറയുന്നത്. യുഎസില്‍ വെച്ചാണ് അമൃത ശ്രീയെ കണ്ടുമുട്ടിയത്. അമ്മയുടെ ഒരു പരിപാടിക്ക് പോയതായിരുന്നു താനെന്നും അപ്പോഴാണ് അമൃതശ്രീയെ കാണുന്നതെന്നുമാണ് അപര്‍ണ പറയുന്നത്. ഞാനാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത്. അവള്‍ക്കൊരു നാണമുണ്ടായിരുന്നു.

പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. പോയിട്ട് വരാമെന്നായിരുന്നു അവളുടെ മറുപടി. അയ്യോ ഇത് പറയേണ്ടിയിരുന്നില്ലേ എന്നൊക്കെയായിരുന്നു എനിക്ക് തോന്നിയത്. പിന്നീടാണ് അവളെന്നോട് സമ്മതം പറഞ്ഞത്. എന്നും അപര്‍ണ പറയുന്നു.

സ്ത്രീയായതിനാല്‍ ഇരുവര്‍ക്കും പരസ്പരം മനസിലാക്കാന്‍ എളുപ്പമാണെന്നാണ് അപര്‍ണ പറയുന്നത്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് തങ്ങളുടേതെന്നും അപര്‍ണ പറയുന്നത്.

ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദത്തെടുക്കാനാണ് തീരുമാനമെന്നും അതിനെക്കുറിച്ചൊക്കെ തങ്ങള്‍ ചിന്തിച്ചിട്ടുണ്ടെന്നും സമയമാകുമ്പോള്‍ നടക്കുമെന്നും അപര്‍ണ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ അപര്‍ണ എങ്ങനെയായിരിക്കും നിലനിന്നു പോവുകയെന്നത് കണ്ടറിയണം. താരത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലാണ്.

അതേസമയം ബിഗ് ബോസ് സീസൺ ഫോറിലെ മാത്രം പ്രത്യേകതയായിരിക്കുകയാണ് രണ്ടു ലെസ്ബിയൻസ് ഒരു വീട്ടിൽ. അപർണ്ണ മാത്രമല്ല, ജാസ്മിനും പ്രണയം പെൺ സുഹൃത്തിനോടാണ്. ഇതിനെ എങ്ങനെയാകും മലയാളികൾ ഉൾക്കൊള്ളുക എന്നതാണ് കണ്ടറിയേണ്ടത്.

about bigg boss

More in Malayalam

Trending

Uncategorized