Malayalam
കല്യാണിയുടെ കല്യാണം അടുത്ത പ്ലാനിലേക്ക് ; അത് അങ്ങനെ വിജയിച്ചു ;കിരൺ അടിപൊളി അഭിനയം ; ഭയത്തോടെ കല്യാണി; മൗനരാഗം എന്നും ട്വിസ്റ്റുകളോടെ!
കല്യാണിയുടെ കല്യാണം അടുത്ത പ്ലാനിലേക്ക് ; അത് അങ്ങനെ വിജയിച്ചു ;കിരൺ അടിപൊളി അഭിനയം ; ഭയത്തോടെ കല്യാണി; മൗനരാഗം എന്നും ട്വിസ്റ്റുകളോടെ!
ഇന്ന് മൗനരാഗത്തിൽ ഒരു അടിപൊളി പ്ലാൻ നടക്കുന്നുണ്ട്. സി എസിന്റെ നിർദ്ദേശത്തിന് അനുസരിച്ച് കിരൺ നല്ല പോലെ അഭിനയിക്കുന്നുണ്ട്. അല്ല, എന്നാലും രൂപ അറിയുമ്പോൾ ഈ വിവാഹം എന്താകും എന്നുള്ളതാണ് ഡൌട്ട് . അപ്പോൾ കിരണും കല്യാണിയും എങ്ങനെ ആയാലും ഒന്നിക്കും. ഒന്നിക്കണമെല്ലോ.. അപ്പോൾ അതിനു ഇത്രയും കഷ്ട്ടപ്പെടുന്നതിലും നല്ലത് ഒളിച്ചോടുന്നതായിരുന്നു.
അതാകുമ്പോഴും രൂപയെ ഭയക്കണം. എങ്കിലും ഇത്രയും സീൻ ഇല്ലായിരുന്നു. എങ്കിലും മൗനരാഗം പ്രേക്ഷകർക്ക് കണ്ടിരിക്കാൻ കൊള്ളാവുന്ന നല്ല നിമിഷങ്ങൾ പരമ്പരയിൽ ഉണ്ട്. ശരിക്കും നെഞ്ചുവേദന വന്നപോലെ നന്നായി കിരൺ അഭിനയിക്കുന്നുണ്ട്.
ശരിക്കും ആരാണ് കല്യാണ ചെക്കൻ എന്നു ഇതിലുള്ളവർ തന്നെ മറക്കുമെന്നാണ് തോന്നുന്നത്. പിന്നെ പ്ലാൻ എന്തോ വലിയതാണ്. പൊളിഞ്ഞു പോകില്ല എന്നാണ് ഈ ഒരു ഹൈപ്പ് കൊടുക്കുന്നതൊക്കെ കാണുമ്പോൾ തോന്നുന്നത്..
പിന്നെ ഇന്നത്തെ കാണേണ്ട കാര്യം കല്യാണിയെയാണ്.. ഇതുവരെ ഒരുങ്ങി നിന്നതിലും സൂപ്പർ ആയിട്ട് കല്യാണി ഒരുങ്ങി നിൽക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആണ് കല്യാണിയെ സൂപ്പർ ആയി തോന്നിയത്, അപ്പോൾ കല്യാണത്തിന് ഇനി നിമിഷങ്ങൾ മാത്രം ആണ് ഉള്ളത്. മണ്ഡപത്തിലേക്ക് കയറാൻ കാത്തുനിൽക്കുകയാണ് ഇപ്പോൾ കല്യാണി
പിന്നെ ഇന്നത്തെ പ്രൊമോ കണ്ടപ്പോൾ ഒന്നു ഭയന്ന് . കിരണിനു എന്ത് സംഭവിച്ചു എന്നായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷെ വീഡിയോ ടൈറ്റിൽ നാടകത്തിന്റെ അടുത്ത ഭാഗം ഇവിടെ തുടങ്ങുന്നു എന്ന് കാണിച്ചിട്ടുണ്ട്. അപ്പോൾ അതൊരു നാടകമാണ് . പിന്നെ കല്യാണം അടുത്ത സ്ഥിതിയ്ക്ക് ഉടൻ തന്നെ ശ്വേതാ മേനോൻ വരുന്ന സീനും കാണാം .
ഇനി ഈ ഒരു മണിക്കൂർ കഴിയാൻ ഒരു രണ്ട് ആഴ്ച എങ്കിലും വേണ്ടി വരുമായിരിക്കും.. അതാണ് മൗനരാഗത്തിലെ ഏറ്റവും വലിയ ദുരന്തം. നല്ല സീനുകൾ വരുമ്പോൾ വലിച്ചു നീട്ടി നമ്മളെ നിരാശപ്പെടുത്തും..
about mounaragam