Malayalam
ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ഇരുപത് ലക്ഷം രൂപ; സോഷ്യല്‍ മീഡിയയിലൂടെ സാമന്ത സമ്പാദിക്കുന്ന തുക എത്രയാണെന്ന് അറിയാമോ….!
ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ഇരുപത് ലക്ഷം രൂപ; സോഷ്യല്‍ മീഡിയയിലൂടെ സാമന്ത സമ്പാദിക്കുന്ന തുക എത്രയാണെന്ന് അറിയാമോ….!
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. നയന്‍താരയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സാമന്ത. കോടികള്‍ പ്രതിഫലം വാങ്ങുന്നതിന് പുറമേ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വലിയ തുക സാമന്തയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ സാമന്തയ്ക്ക് ലഭിക്കുന്ന തുകയെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മറ്റ് സോഷ്യല്‍ മീഡിയ പേജുകളില്‍ കാര്യമായി സജീവമല്ലെങ്കിലും ഇന്‍സ്റ്റാഗ്രാം പേജിലാണ് സാമന്ത ആക്ടിവായിരിക്കുന്നത്. എല്ലാ ദിവസവും തന്റെ വിശേഷങ്ങള്‍ പറഞ്ഞുള്ള ഫോട്ടോസും വീഡിയോകളുമൊക്കെയാണ് നടി പങ്കുവെക്കാറുള്ളത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളത് കൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യും.
നിലവില്‍ സ്വന്തം ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റ് ഇടുന്നതിന് സാമന്ത പതിനഞ്ച് മുതല്‍ ഇരുപത് ലക്ഷം വരെ ഈടാക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇത് പ്രൊമോഷന് ആയിട്ടുള്ള എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മാത്രമുള്ളതാണ്.
കൂടാതെ ഒരു ഫോട്ടോഷൂട്ടോ, വീഡിയോ ഷൂട്ടോ ചെയ്യേണ്ടി വന്നാല്‍ അതിനും വേറെ ചാര്‍ജുകള്‍ ഉണ്ടാവും. അതിപ്പോള്‍ പറഞ്ഞ തുകയെക്കാള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആണെന്നും പറയപ്പെടുന്നു. പരസ്യം ചെയ്യാന്‍ ആവശ്യമുള്ളവര്‍ നേരത്തെ തന്നെ സാമന്തയില്‍ നിന്നും കോള്‍ ഷീറ്റ് വാങ്ങുകയാണ് വേണ്ടത്.
മാത്രമല്ല മറ്റുള്ള പ്രൊമോഷനുകള്‍ക്കും അല്ലാതെയുമായി സാമന്തയെ ആവശ്യമുണ്ടെങ്കില്‍ ഒന്ന് മുതല്‍ രണ്ട് കോടി വരെ ചിലവ് വരുമെന്നാണ് അറിയുന്നത്. എന്തായാലും ഒരു പാട്ടില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്ജുന് നായകനായ പുഷ്പ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധകരെ പോലും ഞെട്ടിച്ച തുക വാങ്ങിയത്.
