Connect with us

സായ് ശങ്കറുടെ വാക്കുകള്‍ ദിലീപിനെ കുരുക്കും!? സായുടെ ക്രിമിനല്‍ ബുദ്ധിയില്‍ ദിലീപ് പെട്ടു

Malayalam

സായ് ശങ്കറുടെ വാക്കുകള്‍ ദിലീപിനെ കുരുക്കും!? സായുടെ ക്രിമിനല്‍ ബുദ്ധിയില്‍ ദിലീപ് പെട്ടു

സായ് ശങ്കറുടെ വാക്കുകള്‍ ദിലീപിനെ കുരുക്കും!? സായുടെ ക്രിമിനല്‍ ബുദ്ധിയില്‍ ദിലീപ് പെട്ടു

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്നും ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഏറെ നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതിനിടെ ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്ത സ്വകാര്യ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ പേരിലുള്ള ഇന്റര്‍മെറ്റ് വൈഫൈ ഹാക്ക് ചെയ്യുകയായിരുന്നവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

സായ് ശങ്കറിന്റെ മോഴി ദിലീപിനെ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് ആണ് വലിച്ചിഴയ്ക്കുന്നത് എന്നതില്‍ സംശയമില്ല. ആ ചോദ്യങ്ങള്‍ക്കും തെളിവുകള്‍ക്കും മുന്നില്‍ ദിലീപിന് അടിപതറും എന്നുള്ള കാര്യം തീര്‍ച്ചയാണ്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. കൃത്യമായ തെളിവുകളും മൊഴികളും നിരത്തിയാകും വിവരങ്ങള്‍ അറിയുന്നത്. സായി ശങ്കറിന്റെ മൊഴിയിലുള്ള ഈ ഏഴ് വിവരങ്ങളാണ് ദിലീപിനെ കുരുക്കാന്‍ പോകുന്നത്.

1

അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിനെ ആദ്യമായി കണ്ടതെന്ന് സായ് ശങ്കര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തന്റെ മൊബൈലിലെ ചില വിവരങ്ങള്‍ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തി നല്‍കുമോയെന്ന് ദിലീപ് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിവരങ്ങള്‍ കോപ്പി ചെയ്തതെന്നായിരുന്നു സായ് ശങ്കര്‍ പറഞ്ഞത്. അഭിഭാഷകര്‍ പറഞ്ഞത് അനുസരിച്ചായിരുന്നു താന്‍ ഇത് ചെയ്തതെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.

2

ദിലീപിന്റെ സായ് ശങ്കര്‍ ഉപയോഗിക്കുന്ന ഐ മാക്കും ദിലീപിന്റെ ഫോണും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈയുമായി ബന്ധിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അതേസമയം വക്കീല്‍ ഓഫീസിലെ വൈഫൈ സായ് ശങ്കര്‍ ഹാക്ക് ചെയ്തുവെന്ന് സംശയിക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സായ് ശങ്കറിന് വൈ ഫൈ പാസ്വേഡ് നല്‍കിയിട്ടില്ലെന്നാണ് അഭിഭാഷകര്‍ പറഞ്ഞത്.

3

ഓഫീസിലെ മറ്റാരെങ്കിലും പാസ്വേഡ് നല്‍കിയോയെന്ന് സംശയിക്കപ്പെട്ടിരുന്നുവെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ആ സാഹചര്യത്തില്‍ ഹാക്ക് ചെയ്യാതെ ഓഫീസ് പാസ്വേഡ് ലഭിക്കുക എളുപ്പമല്ല. ദിലീപിന്റെ ഫോണുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ് പരിശോധിക്കുകയാണെങ്കില്‍ താന്‍ പിടിക്കപ്പെട്ടേക്കുമെന്ന ആശങ്ക സായ് ശങ്കറിന് ഉണ്ടായിരുന്നു. തന്നിലേക്ക് അന്വേഷണം വന്നാല്‍ അഭിഭാഷകരേയും കുടുക്കാമെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ ഹാക്ക് ചെയ്ത് ഇയാള്‍ ഉപയോഗിച്ചത്.

4

അഭിഭാഷകര്‍ കേസിന്റ പരിധിയില്‍ വന്നാല്‍ കേസില്‍ നിന്നും അവര്‍ വാദിച്ച് പുറത്ത് കടക്കുമെന്നും ഇത് തന്നേയും തുണക്കുമെന്നും സായ് ശങ്കര്‍ കരുതിയിരുന്നു. ഇതാണ് മനപ്പൂര്‍വ്വം വൈഫൈ ഹാക്ക് ചെയ്തതിന് പിന്നില്‍ എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നേരത്തേ ദിലീപ് അറിയാതെ അദ്ദേഹത്തിന്റെ ഒരു ഫോണില്‍ നിന്നും സായ് ശങ്കര്‍ വിവരങ്ങള്‍ മറ്റൊരു ഡിവൈസിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

5

അതേസമയം രാമന്‍പിള്ളയുടെ ഓഫീസില്‍ നിന്ന് കൂടാതെ സായ് ശങ്കര്‍ 29, 30 തീയതികളില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങി ഫോണ്‍വിവരങ്ങള്‍ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ സായ് ശങ്കറിന്റെ ഐ മാക്ക് കംപ്യൂട്ടറിന്റെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാനുണ്ട്.ഇത് കൂടി ലഭിച്ചാല്‍ കേസില്‍ വെളിച്ചം വീശുന്ന നിരവധി കാര്യങ്ങള്‍ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

7

ഫോണില്‍ നിന്നും അതീവ രഹസ്യമായ കോടതി രേഖകള്‍ ഉള്‍പ്പെടെ നീക്കം ചെയ്തതായി സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. വാട്‌സ് ആപ്പ് ചാറ്റിലൂടെയാണ് വിവരങ്ങള്‍ എത്തിയതെന്നും സായ് ശങ്കര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം ആരാണ് വിവരങ്ങള്‍ അയച്ചതെന്ന് സായ് ശങ്കര്‍ പറയാന്‍ തയ്യാറായിട്ടില്ല.

More in Malayalam

Trending

Recent

To Top