ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ല, പുരുഷന്മാരാണ്, അവര്‍ പലതും പറയും; എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്നമാക്കില്ല, വിനായകന്റെ വിവാദ പ്രസ്താവനയെ കുറിച്ച് ഗായത്രി സുരേഷ്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ഗായത്രി സുരേഷ്. ഇടയക്കിടെ ട്രോളുകളിലും നിറഞ്ഞ് നില്ക്കാറുള്ള താരത്തിന്റെ വാക്കുകളെല്ലാം തന്നെ വൈറലാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിനായകന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.
വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നു. പുരുഷന്മാരാണ്, അവര്‍ പലതും പറയും എന്നാണ് ഗായത്രി പറയുന്നത്.
‘വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകള്‍. പക്ഷേ അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്… അവര്‍ പലതും ചോദിക്കും. ഇപ്പോള്‍ എന്നോട് അഭിമുഖങ്ങളില്‍ പലതും ചോദിക്കുന്നില്ലേ?
എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്നമാക്കില്ല. അയാള്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ എന്റെ ഉത്തരം നല്‍കും. ഞാന്‍ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നല്‍കുക. അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാന്‍ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്ട്രോങ്ങ് ആയി നില്ക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല.
‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും.
എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ എന്നാണ് വിനായകന് പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...