Connect with us

ചെറിയ തെറ്റുകൾ വരുമ്പോൾ തന്നെ അദ്ദേഹം ദേഷ്യപ്പെടും; വല്ലാതെ ദേഷ്യപ്പെടുമ്പോൾ ധനുഷ് വന്ന് എന്നെ സമാധാനിപ്പിക്കും, അവന്റെ സ്വഭാവം അങ്ങനെയാണ് അതിൽ വിഷമിക്കരുത് എന്ന് പറയും; സോണിയ അ​ഗർവാൾ പറയുന്നു

Malayalam

ചെറിയ തെറ്റുകൾ വരുമ്പോൾ തന്നെ അദ്ദേഹം ദേഷ്യപ്പെടും; വല്ലാതെ ദേഷ്യപ്പെടുമ്പോൾ ധനുഷ് വന്ന് എന്നെ സമാധാനിപ്പിക്കും, അവന്റെ സ്വഭാവം അങ്ങനെയാണ് അതിൽ വിഷമിക്കരുത് എന്ന് പറയും; സോണിയ അ​ഗർവാൾ പറയുന്നു

ചെറിയ തെറ്റുകൾ വരുമ്പോൾ തന്നെ അദ്ദേഹം ദേഷ്യപ്പെടും; വല്ലാതെ ദേഷ്യപ്പെടുമ്പോൾ ധനുഷ് വന്ന് എന്നെ സമാധാനിപ്പിക്കും, അവന്റെ സ്വഭാവം അങ്ങനെയാണ് അതിൽ വിഷമിക്കരുത് എന്ന് പറയും; സോണിയ അ​ഗർവാൾ പറയുന്നു

കാതൽ‌ കൊണ്ടേൻ‌ എന്ന ആദ്യ തമിഴ് സിനിമയിലൂടെ തന്നെ സോണിയ പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ്
സോണിയ അ​ഗർവാൾ . ധനുഷ് നായകനായ ചിത്രം സൈക്കോ ത്രില്ലർ സിനിമയായിരുന്നു. ധനുഷിന്റെ കരിയറിൽ സംഭവിച്ച മികച്ച സിനിമകളിൽ ഒന്നായി ഇന്നും ആരാധകർ കാതൽ കൊണ്ടേനിനെ പരി​ഗണിക്കുന്നുണ്ട്. സോണിയയുടെ മുൻ‌ ഭർത്താവ് സെൽവരാഘവൻ തന്നെയായിരുന്നു കാതൽ കൊണ്ടേൻ സംവിധാനം ചെയ്തത്.

ശേഷം സെൽ‌വരാഘവനുമായി പ്രണയത്തിലായ സോണിയ 2006ൽ അദ്ദേഹത്തെ വിവാ​ഹം ചെയ്യുകയും ചെയ്തു. പക്ഷെ ഇരുവരുടേയും സിനിമകൾ പോലെ വിവാഹ ജീവിതം വിജയിച്ചില്ല. വിവാഹ ജീവിതം വെറും നാല് വർഷം പിന്നിട്ടപ്പോഴേക്കും ഇരുവരും വിവാഹമോചിതരായി. സിനിമ മേഖലയിൽ വിവാഹ മോചനം ഒരു നിത്യസംഭവമാണ്. നിരവധി താരങ്ങൾ ഇതിനോടകം വിവാഹ മോചിതരായിട്ടുമുണ്ട്. കാതൽ കൊണ്ടേൻ സോണിയയുടെ കരിയറിലേയും ഏറ്റവും വലിയ സൂപ്പർ ഹിറ്റാണ്.

കാതൽ കൊണ്ടേന് ശേഷവും സെൽവരാഘവന്റെ രണ്ട് ചിത്രങ്ങളിൽ കൂടി സോണിയ നായികയായി. പുതുപേട്ടൈ, റെയിൻ ബോ കോളനി എന്നീ സിനിമകളായിരുന്നു അത്. വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ സംഭവിച്ചുവെങ്കിലും സെൽവരാഘവനെ താൻ ജീവിതത്തിൽ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകൻ എന്ന നിലയിലാണെന്ന് പലപ്പോഴും സോണിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌ സിനിമയിലേക്ക് വരുമ്പോൾ തനിക്ക് ഭാഷയോ അഭിനയിക്കാനും അറിയില്ലായിരുന്നുവെന്നും സെൽവരാഘവനാണ് തന്നെ അഭിനയിക്കാൻ പഠിപ്പിച്ചതെന്നും കാർക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു സെൽവരാഘവനെന്നുമാണ് സോണിയ പറഞ്ഞത്. പ്രതിഭയുള്ള വ്യക്തിയാണെങ്കിലും ഒരു നല്ല ഭർത്താവായി ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സോണിയ പറഞ്ഞു.

ഇപ്പോൾ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും വിവാഹ ജീവിതത്തെ കുറിച്ചും വിവാ​ഹ മോചനങ്ങൾ സംഭവിക്കുന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സോണിയ അ​ഗർവാൾ. ‘വിവാഹ മോചനങ്ങൾ നിരവധി ഇപ്പോൾ സംഭവിക്കുന്നുണ്ട്. മുമ്പ് ആളുകൾക്കിടയിൽ അഡ്ജസ്റ്റ്മെന്റുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ എല്ലാവരും അവനവന്റെ സ്പെയ്സ്, സ്വാതന്ത്ര്യം, ഇഷ്ടങ്ങൾ എന്നിവയെല്ലാം തേടി പോവുകയാണ്. പലതവണ പരിഹരിക്കാൻ നോക്കിയിട്ടും സാധിക്കാതെ വന്നതിനാലാണ് വിവാഹമോചനത്തിലേക്ക് കടന്നത്. താൽപര്യമുണ്ടായിരുന്നില്ല… പക്ഷെ സാഹചര്യങ്ങൾ സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ആത്മസംഘർഷം വല്ലാതെ അനുഭവിച്ചിരുന്നു.’

കാതൽ കൊണ്ടേനിൽ അഭിനയിക്കാൻ വന്നപ്പോൾ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്. ധനുഷിന്റെ ലുക്കും വേഷവും അമ്മയ്ക്കിഷ്ടപ്പെട്ടില്ല. കാരണം അത്തരം സിനിമകൾ ഉൾക്കൊള്ളാൻ അമ്മയ്ക്ക് അന്ന് കഴിയുമായിരുന്നില്ല. സെറ്റിലെത്തിയ ആദ്യ ദിവസം തന്നെ അമ്മയ്ക്ക് ഭയങ്കര ടെൻഷനായി നി​ന്റെ ആദ്യ തമിഴ് സിനിമയല്ലേ…. എന്നിട്ടും നായകനെ കാണാൻ എന്താണ് ഇങ്ങനെ ഇരിക്കുന്നത് തുടങ്ങി അമ്മ ടെൻഷനടിക്കാനും എന്നോട് പരാതി പറയാനും തുടങ്ങി.

അവസാനം കാര്യങ്ങൾ ഞാൻ പറഞ്ഞ് കൊടുത്ത ശേഷാണ് അമ്മയ്ക്ക് സമാധാനമായത്. സെൽവരാഘവൻ എല്ലാം കൃത്യമായി വരണം എന്ന് ആ​ഗ്രഹമുള്ള സംവിധായകനാണ്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ വരുമ്പോൾ തന്നെ അദ്ദേഹം ദേഷ്യപ്പെടും. വല്ലാതെ ദേഷ്യപ്പെടുമ്പോൾ ധനുഷ് വന്ന് എന്നെ സമാധാനിപ്പിക്കും. അവന്റെ സ്വഭാവം അങ്ങനെയാണ് അതിൽ വിഷമിക്കരുത് എന്ന് പറയും.’

ധനുഷ് നല്ല നടനാണ്. അതുപോലെ തന്നെ സിമ്പുവിനൊപ്പം സിനിമകൾ ചെയ്തതും നല്ല അനുഭവമായിരുന്നു. അദ്ദേഹം മനോഹരമായി നൃത്തം ചെയ്യും. നിമിഷ നേരം കൊണ്ട് എല്ലാം പഠിക്കും. ഡാൻസ് മാസ്റ്റേഴ്സ് കഷ്ടപ്പെട്ട് പലതവണ പഠിപ്പിച്ചാലും സിമ്പുവിനൊപ്പം ചെയ്യുമ്പോൾ എനിക്ക് തെറ്റിപ്പോകും. ഒറ്റയ്ക്ക് മാറി നിന്ന് കുറേ നേരം പ്രാക്ടീസ് ചെയ്യും. അപ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു അവനും രണ്ട് കാലാണുള്ളത്. എനിക്കും രണ്ട് കാലാണുള്ളത്. എന്നിട്ടും എനിക്ക് എന്തെ നൃത്തം ചെയ്യാൻ പറ്റുന്നില്ലായെന്ന്’ സോണിയ അ​ഗർവാൾ പറയുന്നു.

about soniya agrawal

Continue Reading

More in Malayalam

Trending

Recent

To Top