പ്രേക്ഷകരുടെ ഇഷ്ട്ട താരമായ പൂർണ്ണിമയുടെ പിറന്നാളാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തുന്നത്. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും മകള്‍ പ്രാത്ഥനയും പൂര്‍ണിമയ്ക്ക് ആശംസയുമായി നേരത്തെ എത്തിയിരുന്നു.
ഇപ്പോഴിതാ നടി മഞ്ജു വാര്യരും പൂര്‍ണിമയ്ക്ക് ആശംസയറിയിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം രസകരമായ കുറിപ്പോടെയാണ് മഞ്ജു എത്തിയത്.നമുക്ക് പങ്കുവയ്ക്കാന്‍ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടെന്ന് ആളുകള്‍ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്,’ എന്ന് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചു.
പരിധികളില്ലാത്ത സ്നേഹവും ആശംസകളുമാണ് ഗീതു മോഹന്‍ദാസ് കൂട്ടികാരിയ്ക്ക് നല്‍കിയിരിക്കുന്നത്.
പൂർണ്ണിമയുടെയും ഇന്ദ്രജിത്തിൻെറയും പതിനെട്ടാം വിവാഹ വാർഷികം കൂടിയാണ് ഇന്ന്. തൻ്റെ സ്പെഷ്യൽ ദിനത്തിൽ പ്രിയതമനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പൂർണ്ണിമ പങ്കുവെച്ചത്. ഇതിപ്പോൾ തീർത്തും ലീഗലാണെന്നും പതിനെട്ട് വർഷങ്ങൾ തികയുകയാണെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ കുറിച്ചു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...