Malayalam
സൂപ്പര്‍ നടിയായിട്ടും അനുഷ്കയ്ക്ക് എന്താണ് പറ്റിയത്; ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം സിനിമകളൊന്നും ഏറ്റെടുക്കാതെ നടി കാരണമിത്!
സൂപ്പര്‍ നടിയായിട്ടും അനുഷ്കയ്ക്ക് എന്താണ് പറ്റിയത്; ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം സിനിമകളൊന്നും ഏറ്റെടുക്കാതെ നടി കാരണമിത്!
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം തരംഗമുണ്ടാക്കിയ നായികമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ സജീവമായി നില്ക്കുന്ന നടി ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് ലോകമെമ്പാടും ജനപ്രീതി നേടി എടുക്കുന്നത്. ദേവസേന എന്ന രാഞ്ജിയുടെ വേഷത്തിലൂടെ ഗംഭീര പ്രകടനം നടത്തി. അതിന് മുന്‍പ് അരുന്ധതി, രുദ്രമ്മദേവി, ബാഗമതി എന്നിങ്ങനെ അനേകം ശക്തമായ അനേകം സ്ത്രീ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു.
എന്നാല്‍ 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അനുഷ്ക അഭിനയിച്ചിട്ടുള്ളു. ഏറ്റവുമൊടുവില്‍ നിശബ്ദം എന്ന ചിത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. അതും ഒടിടി പ്ലാറ്റ് ഫോമിലൂടെയുള്ള റിലീസ് ആയിരുന്നു. ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നെങ്കിലും പുതിയ സിനിമകള്‍ ഏറ്റെടുക്കാന്‍ അനുഷ്ക താല്പര്യം കാണിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയതായി വന്ന രണ്ട് സിനിമകള്‍ കൂടി നടി നിരസിച്ചുവെന്നാണ് അറിയുന്നത്. നായിക പ്രധാന്യമുള്ള സിനിമകളെടുക്കാനാണ് അനുഷ്ക താല്പര്യം കാണിക്കാത്തതെന്നും അറിയുന്നു. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഒരു സിനിമയാണ് ഇനി വരാനിരിക്കുന്നത്. വേറിട്ട പ്രണയകഥ പറയുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടിയ്ക്ക് ഒപ്പം ജാതി രത്നലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവീന്‍ പോളി ഷെട്ടിയും അഭിനയിക്കുന്നു. മാത്രമല്ല ഇനി യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമകളിലായിരിക്കും താന്‍ അഭിനയിക്കുക എന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്.
അനുഷ്കയുടെ ആവശ്യങ്ങള്‍ യുവി ക്രിയേഷന്‍സ് കൃത്യമായി മനസിലാക്കുന്നത് കൊണ്ട് മറ്റ് നിര്‍മാതാക്കളുമായി സഹകരിക്കുന്നതില്‍ നിന്നും വിട്ട് നില്ക്കാന് തീരുമാനിക്കുകയായിരുന്നു. അവര്‍ അനുഷ്കയെ ഒരു നായകനെ പോലെയാണ് കണക്കാക്കുന്നതെന്നും ആ പരിഗണന നല്‍കുന്നതായിട്ടും അറിയുന്നു. ഏറെ കാലമായി ഈ നിര്മാതാക്കളുമായിട്ടുള്ള ബന്ധം ഇപ്പോഴും നടി തുടര്‍ന്ന് പോരുകയാണ്.
ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലെ ദേവസേന ഉണ്ടാക്കിയ താരമൂല്യമാണ് അനുഷ്കയെ ഇന്ത്യയിലെ മുന്‍നിര നായികയാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റ് താരസുന്ദരിമാരില്‍ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള സിനിമകള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ബാഗമതിയും വലിയ പ്രചാരം നേടി കൊടുത്തു. ശേഷം സെയി രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. 2020 ലാണ് അനുഷ്ക നായികയായി അഭിനയിച്ച നിശബ്ദം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഇനി തമിഴിലൊരുങ്ങുന്ന ‘സൈലന്റ്’ എന്ന ചിത്രമാണ് വരാനുള്ളത്.
