Connect with us

ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ അന്ന് ഞാന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു; എന്നെയൊക്കെ വായിനോക്കിയിട്ടുണ്ട്; പഴയ ഓർമ്മകളിൽ അവർ ഇങ്ങനെയായിരുന്നു; തുറന്നു പറഞ്ഞ് തെസ്‌നി ഖാൻ !

Malayalam

ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ അന്ന് ഞാന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു; എന്നെയൊക്കെ വായിനോക്കിയിട്ടുണ്ട്; പഴയ ഓർമ്മകളിൽ അവർ ഇങ്ങനെയായിരുന്നു; തുറന്നു പറഞ്ഞ് തെസ്‌നി ഖാൻ !

ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ അന്ന് ഞാന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു; എന്നെയൊക്കെ വായിനോക്കിയിട്ടുണ്ട്; പഴയ ഓർമ്മകളിൽ അവർ ഇങ്ങനെയായിരുന്നു; തുറന്നു പറഞ്ഞ് തെസ്‌നി ഖാൻ !

മലയാളത്തിൽ അന്നും ഇന്നും മിമിക്രിയ്ക്ക് ഒരു വലിയ സ്ഥാനം ഉണ്ട്. മിമിക്രി ലോകത്തിന് ഒത്തിരി സംഭാവനകള്‍ ചെയ്തിട്ടുള്ള കലാകാരനാണ് കെ എസ് പ്രസാദ്. ദിലീപും നാദിര്‍ഷയും കലാഭവന്‍ മണിയും അടക്കമുള്ള താരങ്ങളെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചതും പ്രസാദ് ആയിരുന്നു.

ഏറ്റവും പുതിയതായി നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസാദ് എത്തിയിരുന്നു. അദ്ദേഹത്തിന് ഒപ്പം നടി തെസ്‌നി ഖാനും ഉണ്ടായിരുന്നു. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് സ്വാസിക ചോദിച്ചത്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ചില താരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്.

ആദ്യം അന്തരിച്ച നടന്‍ അബിയെ കുറിച്ചാണ് അവതാരക ചോദിച്ചത്. ‘അബി ഇക്കയെ കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹത്തെ കണ്ട നാള്‍ മുതല്‍ പുള്ളി മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുമെന്ന് വിചാരിച്ചിരുന്നു എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. അത്രയും കഴിവാണ്. ഭാവനയില്‍ അത്രയധികം സ്വന്തം കഴിവുകള്‍ കൊണ്ട് വന്ന ആളാണ്. എല്ലാവരും പലയിടത്ത് നിന്നും കടമെടുത്താണ് പറയുന്നത്. പുള്ളിയുടെ പ്രൊഡക്ട് തന്നെ ഒരുപാടുണ്ട്. ഒരു സിനിമാ നടന്‍, നടി എന്നൊക്കെ പറയുമ്പോള്‍ പണ്ടത്തെ സങ്കല്‍പ്പത്തില്‍ ഗ്ലാമര്‍ ആണല്ലോ.

അതിന്റെ ഉദ്ദാഹരണമാണ് അബിക്കാ… പക്ഷേ ഇതൊക്കെ ഭാഗ്യവും തലയില്‍ എഴുത്തുമൊക്കെയാണ്. എത്രയൊക്കെ കഴിവും സൗന്ദര്യവും ഉണ്ടെങ്കിലും ദൈവം ബിഗ് സ്‌ക്രീനില്‍ ഒരു ഭാഗ്യം വെച്ചിട്ടുണ്ട്. അത് പുള്ളിയ്ക്ക് കുറച്ച് കുറവായി പോയി. അത് മാത്രമേ ഉള്ളു. പക്ഷേ അബിക്കാ എന്ന് പറഞ്ഞാല്‍ എല്ലാ മിമിക്രിക്കാര്‍ക്കും അന്നത്തെ അതേ ബഹുമാനമാണെന്നും തെസ്‌നി ഖാന്‍ സൂചിപ്പിച്ചു.

അടുത്തതായി സ്വാസിക പറഞ്ഞത് കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറയാനായിരുന്നു. പ്രസാദാണ് അതിന് മറുപടി പറഞ്ഞത്. ‘കലാഭവനിലേക്ക് ആദ്യമായി ഇന്റര്‍വ്യൂന് വരുന്ന മണിയെ ആണ് ഓര്‍മ്മ വരുന്നത്. ഒരു കാക്കി ഷര്‍ട്ട് ഇട്ട് കൊണ്ടാണ്. അവിടെ വന്ന് പുള്ളി എലിയും കുരങ്ങനുമൊക്കെ ആയിട്ടുള്ള മിമിക്രികള്‍ കാണിച്ചു. ഇതെല്ലാം കണ്ട് ഒറ്റ നിമിഷം കൊണ്ട് തന്നെ പുള്ളിയെ തിരഞ്ഞെടുത്തു. മണിയെ അവിടെ ഫിക്‌സ് ചെയ്ത് രണ്ട് പ്രോഗ്രാം കഴിഞ്ഞപ്പോള്‍ തന്നെ വീഡിയോ കാസറ്റില്‍ എടുത്തു. കലാഭവന്‍ കോമഡി എന്ന് പറയുന്ന വീഡിയോ ആയിരുന്നു. അതാണ് മണി ആദ്യമായി ക്യാമറ പേസ് ചെയ്യുന്നത്. അതിന്റെ അടുത്ത തവണയാണ് കലാഭവന്‍ മണി എന്ന പേര് ഞാന്‍ ഇട്ട് കൊടുക്കുന്നത്.

മണി സിനിമയിലേക്ക് പോയതോടെ പഴയ ആ ടച്ച് ഒക്കെ വിട്ട് പോയി. പിന്നെ അവസാന ദിവസം മണിയെ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം മരിച്ചുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം അങ്ങോട്ട് പോയി. ജനലക്ഷങ്ങളാണ് അവിടെ കൂടി നിന്നത്. അതിനിടയിലൂടെ ഞാന്‍ മുന്നോട്ട് പോയി. ആരോ വന്നിട്ട് മണിച്ചേട്ടനെ കാണണോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പോയപ്പോള്‍ അവിടെ ഒറ്റയ്ക്ക് കിടക്കുകയാണ്. ആദ്യം ഞാന്‍ മണിയെ കണ്ടപ്പോഴും അതുപോലെ കലാഭവനില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കുറേ നേരം ഇരുന്ന് വര്‍ത്തമാനം പറഞ്ഞിരുന്നു. അവസാന ദിവസവും അങ്ങനെ തന്നെ. വേറെ ആര്‍ക്കും അങ്ങനെ ഒരു അനുഭവം ഉണ്ടാവില്ലെന്ന് പ്രസാദ് പറയുന്നു. ആ തുടക്കവും അവസാനത്തിലും ഞാന്‍ ഉണ്ടായിരുന്നു എന്നതാണെന്ന് പ്രസാദ് സൂചിപ്പിച്ചു.

ശേഷം മിമിക്രി രംഗത്തുനിന്നും സംവിധായകക്കുപ്പായം അണിഞ്ഞ നാദിര്‍ഷയെ കുറിച്ചായിരുന്നു ചോദ്യം. ഉഴപ്പനാണോ, വായിനോക്കിയാണോ എന്നൊക്കെയുള്ള ചോദ്യത്തിന് അതേ എന്നായിരുന്നു തെസ്‌നിയുടെ മറുപടി. എന്നെ പോലും നോക്കിയിട്ടുണ്ടെന്ന് നടി പറയുന്നു. ഞങ്ങള് പണ്ട് മിമിക്രി കളിച്ചപ്പോള്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളുടെ കൂടെ ഞാന്‍ മാത്രമേ പെണ്ണ് ആയിട്ടുള്ളു. എത്ര ഭംഗി ഇല്ലെങ്കിലും നോക്കി പോവും. പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോഴാണല്ലോ അതിന് പിന്നാലെ പോവുകയുള്ളു എന്നും തമാശ രൂപേണ തെസ്‌നി പറയുന്നത്.

about dileep nadirsha

Continue Reading
You may also like...

More in Malayalam

Trending

Recent

To Top