News
പണം നല്‍കാത്ത പക്ഷം മാത്രമേ താന്‍ ഈ സിനിമയില്‍ അഭിനയിക്കുകയുള്ളൂ; ആ കാരണത്താല്‍ സല്‍മാന്‍ ഉപേഷിച്ചത് 15 കോടിയോളം രൂപ
പണം നല്‍കാത്ത പക്ഷം മാത്രമേ താന്‍ ഈ സിനിമയില്‍ അഭിനയിക്കുകയുള്ളൂ; ആ കാരണത്താല്‍ സല്‍മാന്‍ ഉപേഷിച്ചത് 15 കോടിയോളം രൂപ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയി ഒരുങ്ങുന്ന ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു. ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രമാകുന്നത്.
ലൂസിഫറില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ ചിത്രത്തിലെത്തുക എന്നാണ് സൂചനകള്‍. ഇപ്പോഴിതാ ചിത്രത്തിലെ സല്‍മാന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. സിനിമയില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സല്‍മാന്‍ സിനിമയുടെ ഭാഗമാകുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോഡ്ഫാദറിന്റെ നിര്‍മ്മാതാക്കള്‍ വലിയ ഒരു തുക തന്നെ സല്‍മാന്‍ ഖാന് ഓഫര്‍ ചെയ്തു. എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നു. പണം നല്‍കാത്ത പക്ഷം മാത്രമേ താന്‍ സിനിമയില്‍ അഭിനയിക്കുകയുള്ളൂ എന്ന് സല്‍മാന്‍ പറഞ്ഞതായും സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 15-20 കോടി വരെയായിരുന്നു സല്‍മാന് ലഭിച്ച ഓഫര്‍.
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ ആണ് ഗോഡ്ഫാദര്‍ ഒരുക്കുന്നത്. നയന്‍താരയാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അവചതരിപ്പിച്ച പ്രിദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും.