Connect with us

ആ ദൃശ്യങ്ങൾ കുടുക്കി, രാമൻപിള്ളയും അകത്തേക്ക്? രാമൻപിള്ളയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ അദ്ദേഹത്തിന് ദിലീപിന് വേണ്ടി കേസിൽ ഹാജരാകാൻ കഴിയില്ല; നിർണ്ണായക വെളിപ്പെടുത്തൽ ! തകർന്ന് തരിപ്പണമായി ദിലീപ്, ലോകോത്തര ട്വിസ്റ്റിലേക്ക്

News

ആ ദൃശ്യങ്ങൾ കുടുക്കി, രാമൻപിള്ളയും അകത്തേക്ക്? രാമൻപിള്ളയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ അദ്ദേഹത്തിന് ദിലീപിന് വേണ്ടി കേസിൽ ഹാജരാകാൻ കഴിയില്ല; നിർണ്ണായക വെളിപ്പെടുത്തൽ ! തകർന്ന് തരിപ്പണമായി ദിലീപ്, ലോകോത്തര ട്വിസ്റ്റിലേക്ക്

ആ ദൃശ്യങ്ങൾ കുടുക്കി, രാമൻപിള്ളയും അകത്തേക്ക്? രാമൻപിള്ളയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ അദ്ദേഹത്തിന് ദിലീപിന് വേണ്ടി കേസിൽ ഹാജരാകാൻ കഴിയില്ല; നിർണ്ണായക വെളിപ്പെടുത്തൽ ! തകർന്ന് തരിപ്പണമായി ദിലീപ്, ലോകോത്തര ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി നേരിട്ട് രംഗത്തിലെത്തിയിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നെന്നായിരുന്നു നടി പരാതി നൽകിയത്. രാമൻ പിള്ളയ്ക്ക് പുറമെ അഭിഭാഷകരായ ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടി നേരിടത്തിയത്. തന്റെ കക്ഷിയെ ഏത് വിധേനയും രക്ഷിക്കാനാണ് രാമൻ പിള്ളയുടെ ശ്രമം. അതിന് ഏത് വഴികളും അദ്ദേഹം സ്വീകരിക്കുമെന്ന് ഉറപ്പാണ്.

ക്രമിനിൽ സ്വഭാവമുള്ള കാര്യങ്ങളാണ് ദിലീപ് കേസിൽ അദ്ദേഹത്തിന്റെ അഭിഭാഷകരിൽ പലരും ചെയ്തിരിക്കുന്നതെന്നാണ് റിട്ടയേഡ് എസ്പി ജോർജ് ജോസഫ് പറയുന്നത്. ക്രിമിനലുകളുടെ കേസ് വാദിക്കുകയാണ് അഭിഭാഷകരുടെ ജോലി. അല്ലാതെ ക്രിമിനലുകളെ സംരക്ഷിക്കാൻ മറ്റൊരു ക്രൈം ചെയ്യുകയല്ല. രാമൻപിളളയ്ക്കൊപ്പമുള്ള വക്കീലൻമാർ ക്രിമിനൽ നടപടികളാണ് ചെയ്തത്. രാമൻപിള്ള കേസിൽ സഹകരിക്കാൻ തയ്യാറായില്ലേങ്കിൽ തെളിവ് അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടേഴ്സ് ചാനലിനെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഭാഷകനും ക്ലയന്റുമായി നടക്കുന്ന ഒരു പ്രിവിലേജ് കമ്മ്യൂണിക്കേഷൻ ഉണ്ട്. അത് ചോദിക്കാനല്ല പോലീസ് അഡ്വ രാമൻപിള്ളയ്ക്ക് നോട്ടീസ് കൊടുത്തത്. പോലീസിനെ സംബന്ധിച്ച് ഏകദേശം 20 ഓളം സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. സാക്ഷികൾ കൂറുമാറുന്നത് സാധാരണമാണ്. എന്നാൽ കൂറുമാറ്റത്തിന് അഭിഭാഷകനും പ്രതിയും സ്വാധീനിച്ചിട്ടുണ്ടോ, പണം മുടക്കിയിട്ടുണ്ടോ, ഇത് സംബന്ധിച്ച് ചർച്ച ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അഭിഭാഷകന്റെ പ്രവൃത്തിക്ക് കീഴിൽ വരുന്ന കാര്യങ്ങളല്ല.

നിലവിൽ ആക്രമിപ്പെട്ട നടി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നത് തന്റെ കേസിലെ 20 സാക്ഷികളെ കൂറുമാറ്റാൻ അഡ്വ രാമൻ പിള്ളയും അദ്ദേഹത്തിന്റെ ജൂനിയേഴ്സും പ്രതിയുടെ ഒപ്പം ശ്രമിച്ചു, പണം നൽകിയെന്നാണ് പറയുന്നത്. ഇക്കാര്യങ്ങൾ ചോദിക്കാനാണ് രാമൻപിള്ളയെ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനിൽ നിന്നും അപ്പുറത്തേക്ക് അഭിഭാഷകർ സഞ്ചരിച്ചിരിക്കുകയാണ്.

രാമൻപിള്ളയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ അദ്ദേഹത്തിന് ദിലീപിന് വേണ്ടി കേസിൽ ഹാജരാകാൻ കഴിയില്ല. രാമൻ പിള്ള പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു. അദ്ദേഹം സാക്ഷികളെ സ്വാധീനിച്ചു, സാക്ഷികളോട് സംസാരിച്ചു തുടങ്ങിയത് സംബന്ധിച്ച തെളിവുകൾ പോലീസിന് കൈയ്യിൽ ഉണ്ടോയെന്നാണ്. അത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ ദിലീപിന് വേണ്ടി വാദിക്കാനാകില്ല.

രാമൻപിള്ളയുടെ ജൂനിയേഴ്സ് ആയ നാല് വക്കീലൻമാർ മുംബൈ വരെ പോയിട്ടുണ്ട്. ഇവരുടെ സിസിടിടി ദൃശ്യങ്ങൾ എയർപോർട്ടിൽ നിന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ ലാബിൽ വെച്ച് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതിന് അഭിഭാഷകർ കൂട്ട് നിൽക്കാൻ പാടില്ല. ഒരു വക്കീലിന് അടുത്ത് ഒരു പ്രതി വന്ന ശേഷം പ്രതി എന്തെങ്കിലും തരത്തിലൊരു കുറ്റമോ ക്രൈമോ ചെയ്തിട്ടുണ്ടെങ്കിൽ അത് അഭിഭാഷകൻ പോലീസിനെ അറിയിക്കാൻ ബാധ്യസ്തനാണെന്നാണ് ചട്ടം.

ക്രമിനിൽ സ്വഭാവമുള്ള കാര്യങ്ങളാണ് ദിലീപ് കേസിൽ അദ്ദേഹത്തിന്റെ അഭിഭാഷകരിൽ പലരും ചെയ്തിരിക്കുന്നത്. ക്രിമിനലുകളുടെ കേസ് വാദിക്കുകയാണ് അഭിഭാഷകരുടെ ജോലി. അല്ലാതെ ക്രിമിനലുകളെ സംരക്ഷിക്കാൻ മറ്റൊരു ക്രൈം ചെയ്യുകയല്ല. രാമൻപിളളയ്ക്കൊപ്പമുള്ള വക്കീലൻമാർ ക്രിമിനൽ നടപടികളാണ് ചെയ്തത്. രാമൻപിള്ള കേസിൽ സഹകരിക്കാൻ തയ്യാറായില്ലേങ്കിൽ തെളിവ് അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ സാധിക്കും. നിയമപരമായ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ അഭിഭാഷകരുടെ അംഗത്വം റദ്ദാക്കണം. അത് അഭിഭാഷക സംഘടനകൾ എത്ര പ്രതിഷേധിച്ചാലും അത് ചെയ്യണം.

നീതി ലഭിക്കാൻ സംസ്ഥാനത്തെ ഉന്നതനായ വക്കീലും പ്രതിയായ വളരെ സ്വാധീനമായ വ്യക്തിയും തമ്മിലുള്ള കൂട്ടുകെട്ടിൽ എന്തൊക്കെ നടന്നുവെന്നതാണ് മനസിലാക്കേണ്ടത്. കേസിൽ സത്യം കണ്ടെത്തേണ്ടതുണ്ട്. അഭിഭാഷകരല്ല പോലീസാണ് കേസ് അന്വേഷിക്കുന്നത്. അവർക്ക് തെറ്റ് സംഭവിച്ചാൽ കോടതി നോക്കും. കേസിന്റെ ക്വട്ടേഷൻ മുതൽ ക്രിമിനൽ നടപടികൾ തുടങ്ങുകയാണ്.

സ്വാധീനവും പ്രിവിലേജും ഉള്ള വ്യക്തി ഇത് പോലെ പ്രതിയായി വന്നാൽ എന്ത് സംഭവിക്കുമെന്ന് എന്ന് എല്ലാവർക്കും മനസിലായി. കോടതിക്ക് അതിന്റെ മാന്യത വീണ്ടെടുക്കേണ്ടതുണ്ട്. ഈ കേസിൽ കോടതി ഒരിക്കലും മോശക്കാരായി വരാൻ പാടില്ല. കേസിനകത്ത് എന്തെങ്കിലും കൃത്രിമം നടന്നാലും അത് മനസിലാക്കി വേണം ഇതിലൊരു ജഡ്ജ്മെന്റ് നടത്തണം. ഹൈക്കോടതിക്കും വിചാരണ കോടതിക്കും ഇതിൽ വളരെയധികം ഇടപെടൽ നടത്താനുണ്ട്. കേസിന്റെ ഓരോ ഇഞ്ചിലും പ്രതിഭാഗം കയറി പിടിക്കുകയാണ്. അതുകൊണ്ട് വളരെ ദുർഘടമായ വഴിയിലൂടെയാണ് പോലീസ് കടന്ന് പോകുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു.

അതേസമയം കോടതിക്കെതിരെ അഡ്വ മിനി രംഗത്തെത്തി. ദിലീപ് എന്ന പ്രതിക്ക് തെളിവ് നശിപ്പിക്കുന്നതിന് ഇത്രയും അവസരം നൽകിയത് ആരാണ്? അദ്ദേഹത്തിന് ജാമ്യം നൽകാതെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ദിലീപ് ഇത്രയും തെളിവുകൾ നശിപ്പിക്കുമായിരുന്നോ? ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നെ വലിയ രീതിയിൽ നശിച്ച് പോയ സാഹചര്യമാണ് ഉണ്ടായത്. തെളിവ് നശിപ്പിക്കാൻ അവസരം നൽകിയിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടോയെന്നും അവർ ചോദിച്ചു.

More in News

Trending

Recent

To Top