Connect with us

ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

News

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ. സംവിധായകന് രാജ്യത്തുടനീളം സി ആര്‍ പി എഫിന്റെ സുരക്ഷ ലഭിക്കും.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകനെതിരെ ഭീഷണികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയത്. രണ്ട് കമാന്‍ഡോകളും പൊലീസുകാരുമടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവേക് അഗ്‌നിഹോത്രിക്കൊപ്പമുണ്ടാകും.

1990കളില്‍ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ക്രൂര പീഡനവും തുടര്‍ന്നുള്ള കൂട്ട പലായനവുമാണ് ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലുള്ളത്. നികുതിയിളവടക്കം കേന്ദ്രത്തിന്റെയും നിരവധി സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണ ചിത്രത്തിന് ലഭിച്ചിരുന്നു.

സത്യം പറയുന്ന സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ അനുകൂലിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

More in News

Trending

Recent

To Top