Malayalam
വീണത് ആ ചിരിയിൽ; വിവാഹത്തിന് ഗൗരിയുടെ ഡിമാൻഡ് ഇതൊക്കെ! ഇത്രപെട്ടെന്ന് എല്ലാം നടക്കുമെന്ന് കരുതിയില്ല
വീണത് ആ ചിരിയിൽ; വിവാഹത്തിന് ഗൗരിയുടെ ഡിമാൻഡ് ഇതൊക്കെ! ഇത്രപെട്ടെന്ന് എല്ലാം നടക്കുമെന്ന് കരുതിയില്ല
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ഏറെ ആരാധകരുണ്ടായിരുന്ന പരമ്പരയിലെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. പരമ്പരയിൽ പൗർണമി ആയെത്തിയത് നടി ഗൗരി കൃഷ്ണ ആയിരുന്നു. പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസിൽ ഗൗരിയും പൗർണമിയും നിറഞ്ഞ് നിൽക്കുകയാണ്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലും ഗൗരി കൃഷ്ണ അഭിനയിച്ചിരുന്നു.മന്ത്രി ഗായത്രി ദേവിയായിട്ടാണ് കൈയ്യെത്തും ദൂരത്തിൽ ഗൗരി കൃഷ്ണ പ്രത്യക്ഷപ്പെട്ടത്. ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവെക്കുന്ന ഗൗരിയും യുട്യൂബ് ചാനലുമായി സജീവമാണ്
മലയാള ടെലിവിഷനിലെ അടുത്ത കല്യാണം നടി ഗൗരി കൃഷ്ണയുടെയും സംവിധായകന് മനോജിന്റെയുമാണ്. വിവാഹ നിശ്ചയം മുതല്‍ എല്ലാം ഗൗരി നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ മനോജിനൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു ക്യാപ്ഷനുമായി എത്തിയിരിയ്ക്കുകയാണ് ഗൗരി.
വിവാഹ നിശ്ചയത്തിന് എടുത്ത ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘നിന്റെ ചിരിയാണ് ഞാന്‍ ഏറ്റവും ആദ്യം ശ്രദ്ധിച്ചത്. ആ ചിരി എന്റെ സ്വന്തം ആവും എന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല’ എന്നാണ് ഫോട്ടോയ്ക്കൊപ്പം ഗൗരി കുറിച്ചത്. ധന്യ മേരി വര്‍ഗ്ഗീസ് അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇതേ സീരിയലിന്റെ സംവിധായകനാണ് മനോജ്. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ താന്‍ ചിന്തിച്ചിരുന്നില്ല, എല്ലാം പെട്ടന്നായിരുന്നു എന്നാണ് വിവാഹത്തെ കുറിച്ച് ഗൗരി പറഞ്ഞത്.മനോജ് ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍, രണ്ടേ രണ്ട് ആവശ്യം മാത്രമാണ് ഗൗരി മുന്നോട്ട് വച്ചത്. ഒന്ന് തനിക്ക് കരിയര്‍ തുടര്‍ന്നും കൊണ്ടു പോകാന്‍ സാധിക്കണം, രണ്ട് അച്ഛനെയും അമ്മയെയും തനിച്ചാക്കാന്‍ സാധിയ്ക്കില്ല. അത് രണ്ടും മനോജിനെ സംബന്ധിച്ച് പ്രശ്നം ആയിരുന്നില്ല. തുടര്‍ന്ന് അച്ഛനോട് സംസാരിക്കാന്‍ ഗൗരി പറഞ്ഞു. പിന്നെ എല്ലാം അറേഞ്ച് മാര്യേജിന്റെ ലൈനിലായിരുന്നു എന്നാണ് ഗൗരി പറയുന്നത്.ജനുവരി 23 ന് ആയിരുന്നു നേരത്തെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. എന്നാല്‍ മനോജിനും കുടുംബത്തിനും കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിശ്ചയം മാറ്റി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 11 ന് ആണ് ഗൗരിയുടെയും മനോജിന്റെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങള്‍ എല്ലാം നടി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു. വിവാഹ തിയ്യതി പുറത്ത് വിട്ടിട്ടില്ല
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലെ പൗര്ണമിയായിട്ടാണ് ഗൗരി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സീരിയലിലെ വിഷ്ണുവുമായുള്ള ഗൗരിയുടെ സ്ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. പൗര്‍ണമി തിങ്കളിന് ശേഷം ഹൊറര്‍ ഗെയിം ഷോ ആയ ഭയത്തിലും ഗൗരി എത്തി. അതിന് ശേഷം മറ്റ് പ്രൊജക്ടുകള്‍ ഏറ്റെടുത്തിട്ടില്ല എങ്കിലും യൂട്യൂബില്‍ സജീവമാണ് താരം.
about gowri krishna
