Connect with us

മലയാള സിനിമയിലെ സൂപ്പർ വിമൺ ! ഇന്നുമാത്രമല്ല എന്നും! മഞ്ജുവും ഭാവനയും ഒപ്പമുണ്ട് ഇവരും!

Malayalam

മലയാള സിനിമയിലെ സൂപ്പർ വിമൺ ! ഇന്നുമാത്രമല്ല എന്നും! മഞ്ജുവും ഭാവനയും ഒപ്പമുണ്ട് ഇവരും!

മലയാള സിനിമയിലെ സൂപ്പർ വിമൺ ! ഇന്നുമാത്രമല്ല എന്നും! മഞ്ജുവും ഭാവനയും ഒപ്പമുണ്ട് ഇവരും!

ഈ ലോകത്തിൽ സ്ത്രീകളുടെ പ്രാധാന്യം എത്രവലുതാണെന്ന് അടയാളപ്പെടുത്തുന്നതാണ് വന്നെത്തുന്ന ഓരോ വനിതാദിനവും. ഇഷ്ടാനുസരണം സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ജീവിക്കാൻ സ്വാതന്ത്ര്യമുള്ള സമൂഹത്തിൽ പല സാഹചര്യങ്ങളിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുണ്ട്. മുൻകാലങ്ങളിലും ഇപ്പോഴുമായി പല ശക്തികളും സ്ത്രീകളുടെ തെരഞ്ഞെടുപ്പുകൾക്ക് വിലങ്ങുകൾ വയ്ക്കാൻ തക്കം പാർത്തിരുന്നു. കാലാനുസൃതമായ നല്ല മാറ്റങ്ങളും ചിന്താഗതികളുമൊക്കെ ഇക്കാലത്ത് സ്ത്രീകളെ അവരുടെ മുഴുവൻ കഴിവുകളിലേക്കും ഉയർന്നുവരാൻ പ്രേരിപ്പിക്കുന്നുണ്ട്. എല്ലാ മേഖലകളിലും തലയുയർത്തി നിന്ന് പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കഴിവും പ്രാഗൽഭ്യവും അവസരവും ലഭിക്കേണ്ടതുണ്ട്.

ഇതാ വീണ്ടുമൊരു വനിതാദിനം വന്നെത്തിയിരിക്കുകയാണ്. വനിതകളുടെ നേട്ടങ്ങളെക്കുറിച്ചും പ്രചോദനമായ വ്യക്തിത്വങ്ങളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്‌ക്രീനിലും ജീവിതത്തിലും ശക്തരായ നിരവധി സ്ത്രീ സാന്നിധ്യങ്ങളുണ്ട് മലയാള സിനിമയിൽ. നിലപാട് കൊണ്ടും അഭിനയം കൊണ്ടും ഒരുപോലെ പ്രിയപ്പെട്ടവർ. മലയാള സിനിമയിൽ അന്നും ഇന്നും എന്നും ശക്തരായി നിലകൊള്ളുന്ന വനിതകളാണിവർ. ശോഭനയും മഞ്ജുവും രേവതിയും ഒരുകാലഘട്ടത്തിന്റെ പ്രതിനിധികൾ എന്ന് പറഞ്ഞ് നമുക്കിവരെ മാറ്റാനാവില്ല. ഇപ്പോഴും സിനിമയിൽ സജീവമാണ് ഈ താരങ്ങൾ.സ്വന്തം സിനിമകളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് മഞ്ജു വാര്യർ. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്കെത്തിയ മികച്ച അവസരങ്ങളായിരുന്നു തുടക്കത്തിലേ ലഭഭിച്ചത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജുവിന്റേത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ ശക്തമായി നേരിട്ട് ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തിയ മഞ്ജു എല്ലാകൊണ്ടും പ്രചോദനമാണെന്നാണ് ആരാധകരെല്ലാം പറയാറുള്ളത്.

കരിയറിലായാലും വ്യക്തി ജീവിതത്തിലായാലും എപ്പോഴും ചൂണ്ടിക്കാണിക്കാനാവുന്ന മികച്ച വ്യക്തിത്വമാണ് ശോഭനയുടേത്. നൃത്തത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമാണ് തന്റേതെന്ന് ശോഭന മുൻപ് പറഞ്ഞിരുന്നു. നൃത്തത്തിലെ തിരക്കുകൾക്കിടയിലും സിനിമയിലും സജീവമാണ് താരം. അനന്തനാരായണിയെന്ന പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മ ജീവിതവും ആസ്വദിക്കുന്നുണ്ട് ശോഭന.

തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങിയ അഭിനേത്രികളിലൊരാളാണ് രേവതി . സ്‌ക്രീനിലും ജീവിതത്തിലും ശക്തമായ ക്യാരക്ടാണ് രേവതിയുടേത്. അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്നും രേവതി തെളിയിച്ചിരുന്നു. സംവിധാനം പഠിച്ചതിന് ശേഷമായാണ് രേവതി സ്വന്തമായി സിനിമകളൊരുക്കിയത്. മാഹി എന്നൊരു മകളുണ്ട് രേവതിക്ക്. വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

യുവഅഭിനേത്രികളിൽ പ്രധാനികളിലൊരാളണ് ഭാവനയും തന്നെ രേഖപ്പെടുത്തി മുന്നേറിയ താരമാണ്. തനിക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് താരം തുറന്നുപറഞ്ഞത്. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.

ലോകത്തെമ്പാടും സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തന്നെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവും ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഉറക്കെ സംസാരിക്കാനും, അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ലിംഗസമത്വവുമെല്ലാം അന്താരാഷ്ട്ര വനിതാ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് അത് കൊണ്ട് തന്നെ ഇവരെ കുറിച്ച് ഇന്ന് പറയാതിരിക്കാൻ കഴയില്ല . കാരണംജീവിതത്തിലും മാസാണ് ഈ വനിതകൾ

അഭ്രപാളികളിൽ ഇവർ ചെയ്ത ശകത്മായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല വ്യക്തി ജീവിതത്തിൽ ഇവർ എടുക്കുന്ന നിലപാടുകളും പ്രതിസന്ധികളെ പൊരുതി തോൽപിച്ച ഉയരങ്ങൾ കീഴടക്കുന്ന ഇവർ എന്നും മാതൃകയാണ് . മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാം ഇവരുടെ പേരിൽ . അത് കൊണ്ട് തന്നെ വനിതാ ദിനത്തിൽ സിനിമയിലെ ശ്കതരായ സ്ത്രീ സാന്നിധ്യങ്ങളെ വിസ്മരിക്കാൻ കഴയില്ല.

എല്ലാ ദിവസവും വനിതകളുടേതാണെന്ന ഓർമപ്പെടുത്തലാണ് ഓരോ വനിതാദിനവും. സഹജീവിയെന്ന സാമാന്യ പരിഗണനയ്ക്കായി കാത്തുനിൽക്കേണ്ടവരല്ല സ്ത്രീകൾ. കഴിവുകൾക്കുള്ള അംഗീകാരവും, വ്യക്തിയെന്ന നിലയ്ക്കുള്ള മാന്യതയും, തുല്യ പരിഗണനയും ചോദിച്ചു വാങ്ങേണ്ട സാഹചര്യം ഇല്ല എന്ന് തെളിച്ചവർ കൂടിയാണ് ഇവർ .

about manju warrier

More in Malayalam

Trending

Recent

To Top