Malayalam
ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പടവെട്ട് സംവിധായകന് ലിജു കൃഷ്ണയുടെ താല്‍ക്കാലിക അംഗത്വം റദ്ദാക്കി ഫെഫ്ക
ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പടവെട്ട് സംവിധായകന് ലിജു കൃഷ്ണയുടെ താല്‍ക്കാലിക അംഗത്വം റദ്ദാക്കി ഫെഫ്ക
ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താല്‍ക്കാലിക അംഗത്വം റദ്ദാക്കുന്നതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അറിയിച്ചു. ഫെഫ്ക യൂണിയന് ഡയറക്ടര്‍ യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കര്‍, സെക്രട്ടറി ജി എസ് വിജയന് എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലൈംഗിക പീഡനക്കേസില്‍ അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നതായും ഫെഫ്ക അറിയിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്ഫോപാര്ക് പൊലീസാണ് കണ്ണൂരില്‍ നിന്നും ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വര്‍ഷങ്ങളായി ഇയാളില്‍ നിന്നും പീഡനം നേരിടുന്നതായി യുവതി പരാതിയില്‍ പറയുന്നു.
ലിജു കൃഷ്ണയില്‍ നിന്നും താന്‍ നേരിട്ട ക്രൂരതയെ കുറിച്ച് യുവതി വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് യുവതി കുറിപ്പിലൂടെ പങ്കുവച്ചത്. കുറിപ്പില്‍ പറയുന്ന പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ, 2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന പടവെട്ട്’ എന്ന സിനിമയുടെനിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച് അയാള്‍ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറില്‍ എന്നെ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഫ്ളാറ്റില്‍കൊണ്ടുപോയത്. അവിടെ എത്തിയ ഉടന്‍ എന്റെ കണ്‍സെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്ന് യുവതി കുറിപ്പില്‍ പറയുന്നു.
എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാള്‍ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല. പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
2020 ഒക്ടോബറില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാന്‍ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളുംസിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുന്‍പ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാന്‍ കഴിയാഞ്ഞതെന്നുംഅയാള്‍ക്കെന്നെ പിരിയാന്‍ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങള്‍ ആരോടെങ്കിലും അറിയിച്ചാല്‍അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്ണമാകുന്നതോടെശരിയാകുമെന്നും ഉറപ്പ് നല്കി. അയാളുടെ ആവശ്യപ്രകാരം ഞാന്‍ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ഞാന്‍സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു.
about liju krishna
