അച്ഛന് വീട്ടിലേക്ക് വരുമ്പോള്‍ അമ്മ സ്ഥിരമായി ഇത് ചെയ്യാറുണ്ടായിരുന്നു ; ശ്രീദേവിയും ബോണിയും തങ്ങളുടെ പ്രണയത്തെ എന്നും ആഘോഷമാക്കിയിരുന്നത് ഇങ്ങനെ ! ജാന്‍വിയുടെ വെളിപ്പെടുത്തൽ
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികയായ ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളുമെല്ലാം നല്കി കൊണ്ട് അവളെ ഒരുക്കുകായിരുന്നു ശ്രീദേവി. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല.
അമ്മയുടെ ആഗ്രഹം പോലെ തന്നെ മികച്ചൊരു അരങ്ങേറ്റം ജാന്‍വിയ്ക്ക് ലഭിച്ചുവെങ്കിലും അത് കാണാന്‍ അമ്മയില്ലായിരുന്നുവെന്നത് ജാന്‍വിയെ വല്ലാതെ അലട്ടിയിരുന്നു. അമ്മയുടെ അസാന്നിധ്യത്തെക്കുറിച്ച് പലപ്പോഴും ജാന്‍വി വികാരഭരിതയായിട്ടുണ്ട്. ജീവിതത്തിലെ സ്പെഷ്യല്‍ ദിവസങ്ങളില്‍ അമ്മയുടെ അസാന്നിധ്യമുണ്ടാക്കുന്ന ശൂന്യതയെക്കുറിച്ച് ജാന്‍വി സംസാരിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ജാന്‍വിയുടെ പിറന്നാള്‍. സിനിമാ ലോകവും ആരാധകരുമെല്ലാം ആശംസകളുമായി എത്തുമ്പോഴും അമ്മയില്ലാത്തതിന്റെ വിഷമം ജാന്‍വിയെ അലട്ടിയിരുന്നു.തന്റെ അമ്മയെക്കുറിച്ചും അച്ഛനേക്കുറിച്ചും അമ്മയും അച്ഛനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുമെല്ലാം ജാന്‍വി മനസ് തുറന്നിരുന്നു. ഒരിക്കല്‍ അമ്മ അച്ഛന് വീട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി ചെയ്യാറുണ്ടായിരുന്ന കാര്യത്തെക്കുറിച്ചും ജാന്‍വി വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയും ബോണിയും തങ്ങളുടെ പ്രണയത്തെ എന്നും ആഘോഷമാക്കി നിലനിര്‍ത്തിയിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ജാന്‍വിയുടെ വെളിപ്പെടുത്തല്‍. താരപുത്രിയുടെ വാക്കുകള്‍ വായിക്കാം.’
ഒരു ബ്യൂട്ടി പ്രൊഡക്ടിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ അമ്മ മേക്കപ്പ് ഇടുന്നത് കാണുന്നതാണ്. അച്ഛന് വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുമ്പ് അമ്മ പുരികം ശരിയാക്കുകയും ചെറുതായി ലിപ്സ്റ്റിക് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. അത് കാണുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കുമായിരുന്നു, എന്തിനാണ് അമ്മേ ഇങ്ങനെ ചെയ്യുന്നത്, പെട്ടെന്ന് എവിടേലും പോകുന്നുണ്ടോ എന്ന്. എന്നാല്‍ നിന്റെ അച്ഛന് വരുന്നുണ്ടെന്നായിരിക്കും അമ്മയുടെ മറുപടി” എന്നായിരുന്നു ജാന്‍വി പറഞ്ഞത്. ഇന്ത്യന്‍ സിനിമയെ ആകെ ഞെട്ടിച്ചതായിരുന്നു ശ്രീദേവിയുടെ മരണം. ഒരു വിവാഹത്തിനായി ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
about janvi
