Malayalam
ലൈംഗിക പീഡന പരാതിയില്‍ സംവിധായകന് ലിജു കൃഷ്ണ അറസ്റ്റില്‍; മഞ്ജുവാര്യര്‍ ചിത്രം ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ലൈംഗിക പീഡന പരാതിയില്‍ സംവിധായകന് ലിജു കൃഷ്ണ അറസ്റ്റില്‍; മഞ്ജുവാര്യര്‍ ചിത്രം ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ലൈംഗിക പീഡന പരാതിയില്‍ യുവ സിനിമ സംവിധായകന് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സംവിധാനം ചെയ്യുന്ന പടവെട്ടുമായി പ്രവര്‍ത്തിക്കുന്ന യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മഞ്ജു വാര്യയും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇയാള്‍ .പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്റഫോപാര്ക്ക് പൊലീസ് കണ്ണൂരിലെത്തി സംവിധായകനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കൂടാതെ സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത് .
നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജു കൃഷ്ണയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു . ഇയാള്‍ നിര്‍മ്മിച്ച നാടകം സണ്ണി ലിയോണായിരുന്നു സംവിധാനം ചെയ്തത് . കണ്ണൂരിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം ഇവിടെ പുരോഗമിക്കുന്നതിനിടെയിലാണ് സംവിധായകനെ കസ്റ്റഡിയില്‍ എടുത്തത്. ഇതേ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
കൊച്ചിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ തുടര്‍ച്ചയായ ലൈംഗികാരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഈ കേസും പുറത്തുവന്നത് . കേസിലെ പ്രതിയായ സുജീഷ് പി എസിനെതിരെ നിരവധി ലൈംഗികാതിക്രമക്കേസുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റിലായത് . ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വ്ന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സുജീഷിനെതിരെ ആറ് സ്ത്രീകള്‍ പോലീസിനെ സമീപിച്ചിരുന്നു . ഇയാളുടെ പാര്‍ലറില്‍ ടാറ്റൂ കുത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട 18 കാരിയായ യുവതിയാണ് ആദ്യം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസിലെത്താന്‍ പോകുമ്പോഴാണ് സുജീഷ് അറസ്റ്റിലായത് .
കൊച്ചി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെത്തിയാണ് യുവതികള്‍ പരാതി നല്‍കിയത് . കൃത്യമായ ലൈസന്‍സും മറ്റ് രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം തന്നെ അടപ്പിച്ചിരുന്നു. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ്പ് ഉള്‍പ്പടെ ചെയ്തെന്നുമാണ് ആരോപണങ്ങളില്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്കെതിരെ റെഡ്ഡിറ്റിലൂടെയാണ് ആദ്യ ആരോപണം പുറത്തുവന്നത് . കൊച്ചിയിലെ അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റാണ് ഇയാള്‍. നിരവധി സെലിബ്രിറ്റികള്‍ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നിന്ന് ടാറ്റു ചെയ്തിട്ടുണ്ട് .
about liju krishna
