Connect with us

അന്നും ഇന്നും എന്നും ഒപ്പമുണ്ട് പാർവതി! കരുത്തുറ്റ വാക്കുകൾ! ഭാവനയുടെ തിരിച്ചുവരവിൽ ആ സന്തോഷവും!

Malayalam

അന്നും ഇന്നും എന്നും ഒപ്പമുണ്ട് പാർവതി! കരുത്തുറ്റ വാക്കുകൾ! ഭാവനയുടെ തിരിച്ചുവരവിൽ ആ സന്തോഷവും!

അന്നും ഇന്നും എന്നും ഒപ്പമുണ്ട് പാർവതി! കരുത്തുറ്റ വാക്കുകൾ! ഭാവനയുടെ തിരിച്ചുവരവിൽ ആ സന്തോഷവും!

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വ്വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പല സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. പാര്‍വ്വതി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും ചിത്രങ്ങളും മലയാളി സിനിമ പ്രേമികളെ അത്ഭുതപ്പെടുത്താറുമുണ്ട്. പാര്‍വ്വതി ചെയ്ത പല വേഷങ്ങള്‍ക്കും നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ നേരിട്ട അതിക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയ്ക്ക് പിന്തുണയറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ഭാവനയുടെ തിരിച്ചുവരവും അവള്‍ അവള്‍ക്ക് വേണ്ടി സംസാരിച്ചതുമാണ് ഏറ്റവും വലിയ കാര്യമെന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടാണ് പാര്‍വതിയുടെ പ്രതികരണം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിട്ട് അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭാവന രംഗത്തെത്തിയിരുന്നു. സംഭവത്തിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഭാവന ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. താന്‍ ഒരു ഇരയല്ലെന്നും അതജീവിതയാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു എന്നുള്‍പ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വയം കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2018 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയില്‍ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണെന്ന്. അങ്ങനെ അതന്നെ ബോധ്യപ്പെടുത്തുകയായിരുന്നു

ആ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. ഇത്തരം പരാമര്‍ശങ്ങളാല്‍ പിന്നെയും എന്നെ വേദനിപ്പിച്ചു.

തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകൾക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് ഇടയിലും ഭാവനയ്ക്ക് നേരെ അതിഭീകരമായ ആക്രമണം ഉണ്ടായിരുന്നു എന്ന് സംവിധായകൻ ആഷിഖ് അബു. ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഒരു സംഘം അത്തരം ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരും മാധ്യമങ്ങളും നീതിയ്‌ക്കൊപ്പം നിന്നു എന്നും ആഷിഖ് അബു പറഞ്ഞിരുന്നു .

about parvathy

More in Malayalam

Trending

Recent

To Top