Connect with us

കാത്തിരുന്ന ആ വാർത്ത; ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഭാവന മലയാളത്തിലേക്ക്! തിരിച്ചുവരവിൽ ആദ്യ സിനിമ ഇവർക്കൊപ്പം!

Malayalam

കാത്തിരുന്ന ആ വാർത്ത; ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഭാവന മലയാളത്തിലേക്ക്! തിരിച്ചുവരവിൽ ആദ്യ സിനിമ ഇവർക്കൊപ്പം!

കാത്തിരുന്ന ആ വാർത്ത; ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഭാവന മലയാളത്തിലേക്ക്! തിരിച്ചുവരവിൽ ആദ്യ സിനിമ ഇവർക്കൊപ്പം!

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ നടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഭാവന ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. നമ്മളിന് ശേഷം നല്ല കഥാപാത്രങ്ങള്‍ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല അന്യാഭാഷ ചിത്രങ്ങകളില്‍ നിന്നും അവസരങ്ങള്‍ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി സജീവമായിരുന്നു.ഇപ്പോൾ ഭാവന കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് കന്നട സിനിമകളിലാണ്. അവിടെ വലിയൊരു ആരാധകവൃന്ദവും ഭാവനയ്ക്കുണ്ട്.

മലയാള സിനിമയിൽ നിന്ന് താരം വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 വർഷത്തോളം പിന്നിട്ടിരിക്കുന്നു. കന്നട സിനിമകളിൽ ഇപ്പോഴും അഭിനയിക്കുന്ന താരം മലയാളത്തിലേക്ക് എപ്പോൾ തിരിച്ചുവരും എന്നത് എല്ലാ ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ്. കഴിഞ്ഞ മാസം ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ തനിക്ക് ഒപ്പം ഇത്രയും നാൾ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞിരുന്നു.പതിനഞ്ചാമത്തെ വയസിൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് വന്നത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഭാവന 2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ശേഷം മലയാള സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാവന. മലയാളം സിനിമകൾ ചെയ്യാറില്ലായിരുന്നുവെങ്കിലും മലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന നിരവധി പരിപാടികളിൽ‌ എപ്പോഴും ഭാവന അതിഥിയായി എത്താറുണ്ട്.

ഇനി സെലക്ടീവ് ആയ വേഷങ്ങൾ മാത്രമേ ചെയ്യൂവെന്നും അധികം സിനിമകൾ വാരി വലിച്ച് ചെയ്യില്ല എന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാവന വെളിപ്പെടുത്തിയിരുന്നു. ‘ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാൻ കടന്നു കഴിഞ്ഞു. വിവാഹം കഴിഞ്ഞു. സെറ്റിൽഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങൾ പലതുമുണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല.’വളരെ നേരത്തെ സിനിമയിൽ എത്തിയതാണ് ഞാൻ. പതിനഞ്ചാമത്തെ വയസിലാണ് ആദ്യത്തെ സിനിമയിൽ അഭിനയിച്ചത്. ഇനി പതുക്കെ മുന്നോട്ട് പോയാൽ മതി. ഒരു നടി എന്ന നിലയിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിക്കും സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാൽ മാത്രം ചെയ്യും’ എന്നാണ് ഭാവന അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ സംവിധായകൻ ആഷിക് അബുവിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാളത്തിലേക്ക് വരാൻ തയ്യാറെടുപ്പുകൾ നടത്തുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ആഷിക് അബു തന്നെയാണ് ഇക്കാര്യം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച സംവിധായകരിൽ ഒരാളാണ് ആഷിക് അബു. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളിൽ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. ‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ കേട്ടു… അത് അവർക്കിഷ്ടപ്പെട്ടിട്ടുണ്ട്’ ആഷിക് അബു പറഞ്ഞു. നാരദനാണ് ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ ആഷിക് അബു സിനിമ. ടൊവിനോയാണ് ചിത്രത്തിൽ നായകൻ.

about bhavana

Continue Reading
You may also like...

More in Malayalam

Trending

Recent

To Top