മലയാളം സീരിയലുകൾ സ്ത്രീ പ്രാധാന്യമുള്ള കഥകൾ കൈകാര്യം ചെയ്യുന്നു; സ്ത്രീ കഥാപാത്രത്തിന്റെ കൂടെ വെറുതെ നിൽക്കുന്ന ഒരു കാമ്പില്ലാത്ത റോൾ ചെയ്യാൻ എനിക്ക് സാധിക്കില്ല ; തുറന്നടിച്ച്കിഷോർ സത്യ
മലയാളം സീരിയലുകൾ സ്ത്രീ പ്രാധാന്യമുള്ള കഥകൾ കൈകാര്യം ചെയ്യുന്നു; സ്ത്രീ കഥാപാത്രത്തിന്റെ കൂടെ വെറുതെ നിൽക്കുന്ന ഒരു കാമ്പില്ലാത്ത റോൾ ചെയ്യാൻ എനിക്ക് സാധിക്കില്ല ; തുറന്നടിച്ച്കിഷോർ സത്യ
മലയാളം സീരിയലുകൾ സ്ത്രീ പ്രാധാന്യമുള്ള കഥകൾ കൈകാര്യം ചെയ്യുന്നു; സ്ത്രീ കഥാപാത്രത്തിന്റെ കൂടെ വെറുതെ നിൽക്കുന്ന ഒരു കാമ്പില്ലാത്ത റോൾ ചെയ്യാൻ എനിക്ക് സാധിക്കില്ല ; തുറന്നടിച്ച്കിഷോർ സത്യ
കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനായി എത്തി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു നടൻ കിഷോർ സത്യ. സിനിമയിൽ തുടങ്ങി പിന്നീട് സീരിയലുകളിൽ സജീവമായ നടൻ ഈയിടെ ടെലിവിഷനിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ സ്വന്തം സുജാത എന്ന പുതിയ സീരിയലിലൂടെ കിഷോർ വീണ്ടും മിനിസ്ക്രീനിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്
സിനിമയുടെ തിരക്കുകൾ കാരണമാണ് സീരിയലിൽ നിന്ന് മാറിനിന്നതെന്നും എന്നാൽ, ഇപ്പോൾ സിനിമ രംഗത്ത് വന്ന അനിശ്ചിതത്വം കാരണമാണ് ടെലിവിഷനിലേക്ക് വീണ്ടും തിരിച്ചുവന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ കിഷോർ തുറന്ന് പറയുന്നു
“മലയാളം സീരിയലുകൾ കൂടുതലും സ്ത്രീ പ്രാധാന്യമുള്ള കഥകളാണ് കൈകാര്യം ചെയ്യുന്നത്, അതുകൊണ്ടുതന്നെ പുരുഷ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ഇല്ല. മുഖ്യ സ്ത്രീ കഥാപാത്രത്തിന്റെ കൂടെ വെറുതെ നിൽക്കുന്ന ഒരു കാമ്പില്ലാത്ത റോൾ ചെയ്യാൻ എനിക്ക് കഴിയില്ല. അതുകൊണ്ടു തന്നെ ഞാൻ കുറച്ചു ചൂസിയാണ്. കൊറോണ വന്നതോടെ തന്റെ സിനിമ പ്രോജെക്ടുകൾ മുടങ്ങിയെന്നും അതിനാലാണ് ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തിയതെന്നും അദ്ദേഹം തുറന്നു പറയുന്നു.
“ഈയിടെയായി സിനിമ തിരക്കുകളിൽ ആയിരുന്നു. നിർഭാഗ്യ വശാൽ, എന്റെ പുതിയ സിനിമ ഇറങ്ങിയ ഉടൻ തന്നെ കൊറോണ കാരണം തീയേറ്ററുകൾ അടക്കുകയും പ്രദർശനം നിർത്തുകയും ചെയ്തു. സിനിമ രംഗത്ത് വല്ലാത്ത അനിശ്ചിതത്വമായിരുന്നു, ഇപ്പോഴും അത് മാറിയിട്ടില്ല, എന്ന് മാറും എന്ന് ആർക്കും പറയാനും കഴിയില്ല. അതുകൊണ്ടാണ് സ്വന്തം സുജാതയിൽ ഒരു ഓഫർ വന്നപ്പോൾ സ്വീകരിക്കാൻ തീരുമാനിച്ചത്,” കിഷോർ പറഞ്ഞു.
അതെ സമയം തന്നെ വെറുതെ ഒരു പ്രോജക്ടിന് ശരി മൂളുകയല്ല കിഷോർ ചെയ്തത്. പ്രകാശനാകാൻ വേണ്ടി ഒട്ടേറെ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. ശരീരഭാരം കുറച്ചതു മുതൽ താടി നീട്ടി വളർത്തിയത് വരെ നീളുന്നു തയാറെടുപ്പിന്റെ പടികൾ.
പ്രകാശൻ ഒരു സാധാരണക്കാരനാണ്. ലോക്ക്ഡൗൺ വന്നപ്പോൾ ഉള്ള തട്ടിക്കൂട്ട് ബിസിനസ്സുകൾ പൊട്ടി പാളീസായിപ്പോയ ഒരു സാധാരണക്കാരന്. ആ പ്രകാശന്റെ വേഷം ചെയ്യുവാൻ ഞാൻ ഏകദേശം 5 കിലോ ശരീര ഭാരം കുറച്ചു. സംവിധായകന്റെ നിർദേശപ്രകാരം, കുറച്ചധികം നാൾ താടിയും മുടിയും വെട്ടാതിരുന്നു,” കിഷോർ കൂട്ടിച്ചേർത്തു
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...